കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെ തല്ലിയാല്‍ എല്‍ഡിഎഫിന് സഹിയ്ക്കില്ല, അവിടെ സത്യപ്രതിജ്ഞ ഇവിടെ കൂട്ടത്തല്ല്‌

Google Oneindia Malayalam News

പത്തനാപുരം: പത്താനപുരത്ത് കേരള കോണ്‍ഗ്രസ് (ബി) ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ വിജയിച്ചതിനെത്തുടര്‍ന്ന് ഗണേഷ് കുമാറിന്റെ വീടിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് (ബി )ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികളും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.

ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ യുഡിഎഫ് നേതാക്കളുടെ ബോര്‍ഡുകള്‍ കത്തിച്ചു. ഇതിനെ ചോദ്യം ചെയ്യാനെത്തിയ കെപിസിസി നിര്‍വാഹക സമിതി അംഗം സി ആര്‍ നജീബിനെയും മറ്റ് നേതാക്കളേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കി. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകെ സംരക്ഷിയ്ക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും സംഘര്‍ഷത്തിന് ഇടയാക്കി...

ആക്രമണം

ആക്രമണം

പത്തനാപുരത്ത് ഹര്‍ത്താലിനിടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിനെത്തുടര്‍ന്ന് ഗണേഷ് കുമാറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ബി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്

ഫ്ളക്‌സ് ബോര്‍ഡുകള്‍

ഫ്ളക്‌സ് ബോര്‍ഡുകള്‍

ഹര്‍ത്താല്‍ അനുകൂലികള്‍ യുഡിഎഫ് നേതാക്കളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്‌തെത്തിയ കെപിസിസി നിര്‍വാഹക സമിതി അംഗത്തെ കൈ്‌യ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി

പൊലീസെത്തി

പൊലീസെത്തി

പൊലീസെത്തിയാണ് ഇരുവിഭാഗങ്ങളേയും പിടിച്ച് മാറ്റിയത്

എല്‍ഡിഎഫ്

എല്‍ഡിഎഫ്

കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തി

പ്രചാരണം

പ്രചാരണം

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നതാണ് ഗണേഷ് കുമാറിനെതിരായ ആക്രമണങ്ങള്‍ക്ക് കാരണമായി പറയുന്നത്.

English summary
Kerala Congress (B)-UDF clash in Pathanapuram .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X