കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 4 ജില്ലകൾ കൂടി സി കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തിരുമാനം.ഇടുക്കി,കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിൽ ഉള്ളത്.ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഇത്. ഇവിടെ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തും.തീയറ്റർ, ജിം , നീന്തൽകുളങ്ങൾ എന്നിവയ്ക്കും അനുമതി ഉണ്ടാകില്ല. നേരത്തേ തിരുവനന്തപുരം മാത്രമായിരുന്നു സി കാറ്റഗറിയിൽ ഉണ്ടായിരുന്നത്.

Recommended Video

cmsvideo
കൈവിട്ട് പോകുന്നു..ഈ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്‌ | OneIndia Malayalam
oronavirus1-2-1597761701-1628780837-1632413385-1642951912.jpg -Properties

വ്യാഴാഴ്ച ഇടുക്കി 2203, പത്തനംതിട്ട 2039, കൊല്ലം 4177, കോട്ടയം 3922 എന്നിങ്ങനെയായിരുന്നു കേസുകൾ സ്ഥിരീകരിച്ചത്. ആലപ്പുഴ, എറണാകുളം , തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ സി യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോ വിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായത്. ബുധനാഴ്ച സംസ്ഥാനത്ത് 49,000 ത്തോളം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തം കേസുകൾ ഉയരുകയാണ്. നിലവിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികൾക്കുൾപ്പെടെ കടുത്ത നിയന്ത്രണമാണ് ഉള്ളത്. അതേസമയം 30 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. കഴിഞ്ഞ ഞായറാഴ്ചയും നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇത് ഫലപ്രദമാണെന്നാണ് സർക്കാർ വിലയിരുത്തൽ.

English summary
Kerala covid updates; 4 more districts in C category; Strict restrictions will be imposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X