Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ അവധിയില്ല; സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച ( 20-8-2022 ) പ്രവൃത്തി ദിവസമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയിരുന്നു. അതിനാല്‍ നിരവധി പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനുണ്ട്.

ഈ സാഹചര്യത്തില്‍ ആണ് ശനിയാഴ്ച ക്ലാസ് നടത്തും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓണ പരീക്ഷ ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണ പരീക്ഷ.

DSAD

ഓണ പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ 3 മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 - നാണ് ഓണ അവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.

ജൂലൈ അവസാന വാരങ്ങളിലും ഓഗസ്റ്റ് ആദ്യ വാരങ്ങളിലും സംസ്ഥാനത്ത് പലയിടത്തും ദിവസങ്ങളോളം ശക്തമായ മഴയാണ് പെയ്തിരുന്നത്. പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. പ്രധാനപ്പെട്ട പല അണക്കെട്ടുകളുടേയും ഷട്ടറും തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് പല ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

കൂടാതെ ഇതിനിടയില്‍ മുഹറം, ശ്രീകൃഷ്ണ ജയന്തി തുടങ്ങിയ അവധി ദിനങ്ങളും വന്നിരുന്നു. ഇതോടെ കൂടുതല്‍ ക്ലാസ് ഈ മാസം നഷ്ടമാകുന്ന സ്ഥിതി വന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+