പിണറായിയെ തൊടാനാകാതെ ഉമ്മൻചാണ്ടി, ഇ ശ്രീധരനും പിന്നിൽ പോയി രമേശ് ചെന്നിത്തല, സർവേ ഫലം
ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു ഇടത് പക്ഷം. വോട്ടെടുപ്പിന് മുന്‍പ് നടന്ന അഭിപ്രായ സര്‍വ്വേകള്‍ ഇടത് തുടര്‍ഭരണം ആണ് പ്രവചിച്ചത്.
എക്‌സിറ്റ് പോളുകളും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരിക്കുന്നു. ഇടത് തരംഗമല്ല മറിച്ച് കേരളത്തില്‍ പിണറായി തരംഗമെന്നാണ് ഇന്ത്യ ടുഡെയുടെ സര്‍വ്വേയിലെ വിലയിരുത്തല്‍.

പിണറായി തരംഗം
120 സീറ്റുകള്‍ വരെ നേടി കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തും എന്നാണ് ഇന്ത്യ ടുഡെ- ആക്‌സിസ് പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം. എന്നാല്‍ ഇത് ഇടത് മുന്നണിയുടെ വിജയം അല്ലെന്നും സിപിഎമ്മിന്റെയും മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും വിജയം ആണെന്നാണ് ഇന്ത്യ ടുഡെ സര്‍വ്വേ വിലയിരുത്തുന്നത്. കേരളത്തില്‍ ഇടത് തരംഗമല്ല, മറിച്ച് പിണറായി തരംഗമാണെന്നും വിലയിരുത്തപ്പെടുന്നു.

പിണറായി വിജയന്‍ തന്നെ വേണം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ ആര് വരണം എന്ന ചോദ്യത്തിന് ഇന്ത്യ ടുഡെ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ തന്നെയാണ്. 45 ശതമാനം ആളുകള്‍ ആണ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ വേണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി ജനപ്രിയനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു.

ഉമ്മന്‍ചാണ്ടി രണ്ടാമത്
ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് രണ്ടാമത് എത്തിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ ഉമ്മന്‍ചാണ്ടിയാണ്. രണ്ടാമത് എത്തിയെങ്കിലും പിണറായിയേക്കാള്‍ ഏറെ പിന്നിലാണ് ഉമ്മന്‍ചാണ്ടി. 27 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതലുളള നേതാവാണ് ഉമ്മന്‍ചാണ്ടി.

ഇ ശ്രീധരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക്
ഇന്ത്യ ടുഡെ സര്‍വേയില്‍ പങ്കെടുത്ത 7 ശതമാനം ആളുകള്‍ പറഞ്ഞിരിക്കുന്നത് യുഡിഎഫില്‍ നിന്നുളള ഏത് നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാലും പിന്തുണ നല്‍കും എന്നാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയുണ്ട്. 5 ശതമാനം ആളുകള്‍ ആണ് ഇ ശ്രീധരന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.. പാലക്കാട് നിന്നാണ് ഇ ശ്രീധരന്‍ ഇത്തവണ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ചെന്നിത്തലയ്ക്ക് ദുഷ്‌ക്കരം
പാലക്കാട് സീറ്റില്‍ ഇ ശ്രീധരനും പാര്‍ട്ടിക്കും വന്‍ വിജയ പ്രതീക്ഷയുണ്ട്. ബിജെപി മുഖ്യമന്ത്രി മുഖമായി കേരളത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് ഇ ശ്രീധരനെ ആയിരുന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഇ ശ്രീധരനും പിന്നിലാണ് ഇടം പിടിച്ചിരിക്കുന്നത്. 4 ശതമാനം പേര്‍ മാത്രമാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രിയാകല്‍ ചെന്നിത്തലയ്ക്ക് ദുഷ്‌ക്കരമാണ്.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications