കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയശേഷം വരള്‍ച്ച! കേരളത്തിലെ ഇപ്പോഴത്തെ 'വരള്‍ച്ച' ശരിക്കും വരള്‍ച്ചയല്ല... പിന്നെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞമാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ ജലസ്രോതസ്സുകളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടനാട്ടില്‍ ഇപ്പോഴും പലയിടങ്ങളിലും വെള്ളം മൂടി കിടക്കുകയാണ്. എന്നാല്‍ പ്രളയം ബാധിച്ച മറ്റ് പലയിടങ്ങളിലും വലിയ വരള്‍ച്ചയുടെ സൂചനകളാണ് ലഭിക്കുന്നത്.

ജലസ്രോതസ്സുകള്‍ പലതും ഇപ്പോഴേ വറ്റി വരണ്ടിരിക്കുന്നു. പ്രളയത്തിന് ശേഷം കേരളം നേരിടാന്‍ പോകുന്നത് വരള്‍ച്ചയാണ് എന്ന സൂചന നല്‍കുന്നതാണ് ഇതെല്ലാം എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണം വരള്‍ച്ചയല്ലെന്നാണ് ഭൂവിനിയോഗ ബോര്‍ഡിന്റെ നിഗമനം. പ്രളയത്തില്‍ എത്തിയ വെള്ള ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഹംഗ്രി വാട്ടര്‍ പ്രതിഭാസവും ഇതിന് ഒരു കാരണമാണ്.

വെള്ളം ഒഴുകിപ്പോയി

വെള്ളം ഒഴുകിപ്പോയി

പ്രളയത്തില്‍ ഒരുപാട് വെള്ളം എത്തിയെങ്കിലും പുഴകളിലോ തോടുകളിലോ ഒന്നും അത് തുടര്‍ന്നു നിലനിന്നില്ല. അത് മാത്രമല്ല, അത് വെള്ളം ഒഴുകിയ മേഖലകളില്‍ തന്നെ താഴുകയും ചെയ്തില്ല. ആത്യന്തികമായി വെള്ളം മുഴുവന്‍ കടലിലേക്ക് എത്തുകയും ചെയ്തു.

മണലില്ല, ആഴം കൂടി

മണലില്ല, ആഴം കൂടി

പുഴകളിലെ മണലെടുപ്പും ഒരു പ്രധാന പ്രശ്‌നമാണ്. മണലെടുപ്പ് പുഴകളുടെ ജലസംഭരണത്തെ വലിയതോതില്‍ ഇല്ലാതാക്കിയിട്ടുണ്ട്. അതോടൊപ്പം പ്രളയത്തിന്റെ കുത്തൊഴിക്കില്‍ ശേഷിച്ചിരുന്ന മണലുകൂടി ഒഴുകി പോവുകയും ചെയ്തു. ഇതോടെ ജലം പുഴകളില്‍ സംഭരിക്കാതെ ആയി. മണലൊഴുകി പോയി പുഴകളുടെ ആഴം കൂടിയതും പ്രശ്‌നമായിട്ടുണ്ട്.

കിണറുകളില്‍ വെള്ളം താഴ്ന്നു

കിണറുകളില്‍ വെള്ളം താഴ്ന്നു

പ്രളയത്തിന് മുമ്പ് നല്ല രീതിയില്‍ വെള്ളം ഉണ്ടായിരുന്ന കിണറുകള്‍, പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുകയാണ്. പുഴകളില്‍ വെള്ളം ഒഴുകി പോയതും ആഴം കൂടിയതും തന്നെയാണ് ഇതിനും കാരണം എന്നാണ് വിലയിരുത്തല്‍. പുഴയിലെ ജലനിരപ്പ് താഴുമ്പോള്‍ സ്വാഭാവികമായും പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴും.

ഹംഗ്രി വാട്ടര്‍

ഹംഗ്രി വാട്ടര്‍

ഡാമുകളില്‍ കെട്ടിക്കിടക്കുകയായിരുന്ന ശുദ്ധജലം ഒഴുകിയെത്തി, അതുപോലെ തന്നെ ഒഴുകി പോവുകയാണ് ഉണ്ടായത്. മണലോ ജൈവാംശങ്ങളോ ഇല്ലാത്ത വെള്ളം ഇത്തരത്തില്‍ കുത്തിയൊഴുകുന്നതിനെ ആണ് ഹംഗ്രി വാട്ടര്‍ പ്രതിഭാസം എന്ന് വിളിക്കുന്നത്. കേരളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചത് ഈ ഹംഗ്രി വാട്ടര്‍ പ്രതിഭാസം ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഭാരതപ്പുഴ വറ്റിവരണ്ടു.

ഭാരതപ്പുഴ വറ്റിവരണ്ടു.

പ്രളയകാലത്ത് ഇരുകരകളും കവിഞ്ഞ് ഒഴുകുകയായിരുന്നു ഭാരതപ്പുഴ. പാലക്കാട് ജില്ലയില്‍ വലിയ നാശനഷ്ടങ്ങളും ഉണ്ടായി. എന്നാലിപ്പോള്‍ ഭാരപ്പുഴ വറ്റി വരണ്ടുകൊണ്ടിരിക്കുകയാണ്. ഭൂവിനിയോഗ വകുപ്പിന്റെ നിഗമനങ്ങള്‍ തന്നെയാണ് ഇതിന് കാരണം എന്നാണ് വിലയിരുത്തല്‍.

കടലില്‍ മണല്‍തിട്ട

കടലില്‍ മണല്‍തിട്ട

അതിനിടെയാണ് പൊന്നാനിയില്‍ കടലില്‍ മീറ്ററുകളോളം നീളത്തില്‍ മണല്‍ത്തിട്ട സൃഷ്ടിക്കപ്പെട്ടത്. പ്രളയത്തില്‍ ഭാരതപ്പുഴയില്‍ നിന്ന് ഒഴുകിയെത്തിയ മണലാണ് ഇത്തരത്തില്‍ ഒരു കിലോമീറ്ററോളം നീളത്തില്‍ കടലില്‍ മണല്‍ത്തിട്ട സൃഷ്ടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kerala Facing drought after Flood? What is the Reason?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X