Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി.... ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന

തിരുവനന്തപുരം: കേരളത്തിലെ ദുരിതത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ദുരന്തത്തെ മറികടന്ന് കാര്യങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ്അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ സംബന്ധിച്ച് വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേരളത്തിലെ സാഹചര്യത്തെ കുറിച്ച് രാഷ്ട്രപതി ഗവര്‍ണറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അദ്ദേഹം സംതൃപ്തിയറിയിച്ചിട്ടുണ്ട്. പല മേഖലകളില്‍ നിന്നും സൈന്യത്തെ പൂര്‍ണമായി രക്ഷാദൗത്യം ഏല്‍പ്പിക്കാത്തതില്‍ ഇപ്പോഴും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ എല്ലാ മേഖലകളിലും സൈന്യത്തിന്റെ സഹായം എത്തുന്നില്ലെന്ന പരാതിയും ഉണ്ട്.

ജനജീവിതം സാധാരണനിലയിലാക്കും

ജനജീവിതം സാധാരണനിലയിലാക്കും

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണന. സംസ്ഥാനത്തൊട്ടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി എഴുലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് ലക്ഷ്യം കാണുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി.

പ്രത്യേക നിര്‍ദേശം

പ്രത്യേക നിര്‍ദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ജനങ്ങളെ ഇനി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. അതിനുള്ള പദ്ധതികള്‍ അടുത്ത ഘട്ടത്തില്‍ ഉണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പുകള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രാദേശിക സഹകരണം ലഭ്യമാക്കി കൊണ്ട് തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സൗകര്യമൊരുക്കും

ജനങ്ങള്‍ക്ക് സൗകര്യമൊരുക്കും

ക്യാമ്പില്‍ നിന്ന് ജനങ്ങള്‍ക്ക് വീട്ടിലേക്ക് തിരികെ പോകുന്നതിന് വീടിന്റെ സൗകര്യം ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധജലം ഏറ്റവും പ്രധാനമാണ്. അടിയന്തരമായി ജലസ്രോതസ്സുകള്‍ അടിയന്തരമായി ശുദ്ധീകരിക്കുമെന്ന് പിണറായി വ്യക്തമാക്കി. മുറിഞ്ഞ പെപ്പുകളും പുനസ്ഥാപിക്കും. പുനരധിവാസത്തിനായി റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണം എത്തിക്കും

ഭക്ഷണം എത്തിക്കും

വീടുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസുകാരെ നിയമിക്കും. ഇതോടെ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തി രക്ഷിക്കുകയും ചെയ്യും. അതേസമയം വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ വൈദ്യുതി നില പരിശോധിച്ചതിന് ശേഷമേ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയൂ. വീടുകളുടെ അപകസാധ്യത സംബന്ധിച്ച കാര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ

മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ

രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ വലിയ സഹായമായിരുന്നു. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിനും പുറമേ ദിവസം തോറും മൂവായിരം രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാട് പറ്റുകയും നഷ്ടപ്പെട്ട് പോകുകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തിരിച്ചെത്തിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സ്വീകരണം നല്‍കും. അതേസമയം പകര്‍ച്ചവ്യാധികള്‍ തടയാനുള്ള മുന്‍ കരുതലുകളും മരുന്നുകള്‍ ചെയ്യാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകം നഷ്ടപ്പെട്ടിട്ടുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കുമെന്നും പിണറായി വ്യക്തമാക്കി.

രാഷ്ട്രപതി ഗവര്‍ണറെ വിളിച്ചു

രാഷ്ട്രപതി ഗവര്‍ണറെ വിളിച്ചു

കേരളത്തിലെ പ്രളയക്കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് പി സദാശിവത്തെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. കേരളത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തെ രാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു. രാജ്യം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തെ കാര്യങ്ങള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്തു. രാഷ്ട്രപതിയുമായുള്ള സംഭാഷണം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തു.

നിങ്ങള്‍ക്കും സഹായിക്കാം

നിങ്ങള്‍ക്കും സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+