കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണീര്‍ക്കയമായി പുത്തുമലയും കവളപ്പാറയും: രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും, മഴ തുടരുന്നു

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ പുനരാരംഭിക്കും. കാലാവസ്ഥ മോശമായതിനാല്‍ ഇന്നലെ വൈകീട്ടോടെ രണ്ടിടത്തേയും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. കവളപ്പാറയില്‍ മുപ്പതിലധികം വീടുകള്‍ മണ്ണിനടയില്‍പ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

പേമാരിയില്‍ വിറങ്ങലിച്ച് കേരളം: 2 ദിവസത്തിനിടെ 42 മരണം, 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്പേമാരിയില്‍ വിറങ്ങലിച്ച് കേരളം: 2 ദിവസത്തിനിടെ 42 മരണം, 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്

രണ്ടാള്‍പ്പൊക്കത്തോളം മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് പ്രദേശമാകെയുള്ളത്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുകുന്നത്. പുതഞ്ഞ കിടക്കുന്ന മണ്ണില്‍ കാലുവെച്ചാല്‍ താഴ്ന്നുപോകുന്ന അവസ്ഥയായതിനാല്‍ സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് അടക്കം പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

kavalappara-

മഴതുടരുന്നുണ്ടെങ്കിലും കവളപ്പാറയില്‍ സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം രാവിലെയോടെ പുനരാരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. വ്യാഴാഴ്ച്ച രാത്രി എട്ടരോടെയാണ് കവളപ്പാറയെ വിഴുങ്ങിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരുവശത്ത് നിന്ന് ഉരുള്‍പൊട്ടലും മറുവശത്ത്നിന്ന് ഉരുള്‍പൊട്ടലും ഉണ്ടാതോടെ പ്രദേശത്തെ വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടയില്‍ പെട്ടുപോവുകയായിരുന്നു.

വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലും രാവിലെയോടെ പുനരരാംഭിക്കും. ദുരന്തത്തില്‍പ്പെട്ട പ്രദേശത്തെ അമ്പതോളം ആളുകളെക്കുറിച്ച് ഇപ്പോഴും വിവിരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ പുത്തുമലയില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തര്‍ കണ്ടെടുത്തത്.

English summary
kerala flood: kavalappara-puthumala landslide, rescue operation will begin in the morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X