കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി; ശനിയാഴ്ച ഇത് രണ്ടാം തവണ, മണ്ണിനടയിൽ നിന്ന് ദുർഗന്ധം...

Google Oneindia Malayalam News

നിലമ്പൂർ: കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തനത്തിനിടെ ശനിയാഴഅച രണ്ടാം തവണയാണ് ഉരുൾപൊട്ടുന്നത്. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്. മഴ അൽപ്പം മാറിയതിനാൽ രക്ഷാപ്രവർത്തനം സജീവമാകുന്നുണ്ട്.

Recommended Video

cmsvideo
കവളപ്പാറയിലെ വന്‍ ദുരന്തത്തിന് കാരണം | Oneindia Malayalam

<strong>അട്ടമലയിൽ ഉരുൾപൊട്ടലെന്ന് റിപ്പോർട്ട്; ഇരുപതിലധികം ആദിവാസികൾ കുടുങ്ങിക്കിടക്കുന്നു!</strong>അട്ടമലയിൽ ഉരുൾപൊട്ടലെന്ന് റിപ്പോർട്ട്; ഇരുപതിലധികം ആദിവാസികൾ കുടുങ്ങിക്കിടക്കുന്നു!

എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇനിയും ഏക്കറ് കണക്കിന് സ്ഥലത്ത് തിരിച്ചിൽ നടത്താൻ ബാക്കിയുണ്ട്. കവളപ്പാറയില്‍ കാണാതായത് 63 പേരെയെന്ന് മലപ്പുറം ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 42 വീടുകൾ പൂർണ്ണമായും മണ്ണിനടിയുലി‍ പെട്ടെന്നാണ് ജനപ്രതിനിധികൾ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.

Kavalappara


രക്ഷാപ്രവർത്തനം അതീവ ദുഹമാണ്. രാവിലെ 10.30നായിരുന്നു രണ്ടാമതും ഉരുൾപൊട്ടലുണ്ടായത്. ഇതിന് ശേഷം രക്ഷാപ്രവർത്തനം കുറച്ച് സമയം നിർത്തിവെച്ചു. പിന്നീട് കനത്ത മഴ വെക്കാതെ വീണ്ടും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്.

ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English summary
Kerala floods: Operation stuck in Kavalappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X