ജി സുധാകരനെ പരോക്ഷമായി വിമർശിച്ച് സിപിഎം ലോക്കൽ സെക്രട്ടറിയുടെ കവിത
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് വാര്‍ത്ത ആദ്യം സിപിഎമ്മിനും സര്‍ക്കാരിനും വന്‍ അടിയാണ് നല്‍കിയത്. പിന്നാലെ യാഥാര്‍ത്ഥ്യം പുറത്ത് വന്നതോടെ ഓമനക്കുട്ടനെ പാര്‍ട്ടിയും സര്‍ക്കാരും ഏറ്റെടുത്ത് ആഘോഷിക്കുന്നുമുണ്ട്. എന്നാല്‍ ഓമനക്കുട്ടനെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുളളില്‍ അമര്‍ഷം പുകയുന്നുണ്ട്.
എന്ന് മാത്രമല്ല ദുരിതാശ്വാസ ക്യാംപിലെത്തി മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രകടനവും പാര്‍ട്ടിക്കുളളില്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നു. സുധാകരന്‍ ക്യാംപിലെത്തി മാപ്പ് പറയണം എന്ന ആവശ്യവും ശക്തമാണ്. അതിനിടെ മന്ത്രി സുധാകരനെ പരോക്ഷമായി പരാമര്‍ശിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി കവിത എഴുതിയതും വിവാദമായിരിക്കുകയാണ്.

ഓമനക്കുട്ടൻ വിവാദം
ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിലൊന്നില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തുന്നു എന്നാരോപിച്ചുളള വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു. തുടര്‍ന്നത് മാധ്യമങ്ങള്‍ ഏറ്റെടുത്തു. വാര്‍ത്തയ്ക്ക് പിന്നാലെ സിപിഎം ഓമനക്കുട്ടനെ അന്വേഷണ വിധേയമായി പുറത്താക്കി. മന്ത്രി ജി സുധാകരന്‍ ക്യാംപിലെത്തി അന്തേവാസികളോട് അടക്കം പരുഷമായി പെരുമാറി. എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്ത് വന്നതോടെ സര്‍ക്കാര്‍ ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞു. പാര്‍ട്ടി നടപടി പിന്‍വലിച്ചു.

'ദുരിതാശ്വാസ ക്യാമ്പിലെ കഴുത'
വിശദീകരണവുമായി കെ സുധാകരന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഓമനക്കുട്ടനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറായില്ല. ഈ പോസ്റ്റിന് താഴെ പാര്‍ട്ടി അണികള്‍ അടക്കം മന്ത്രിയില്‍ നിന്ന് മാപ്പ് ആവശ്യപ്പെടുന്നുണ്ട്. പിന്നാലെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി മന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് ഫേസ്ബുക്കില്‍ കവിത എഴുതിയിരിക്കുന്നത്. പ്രവീണ്‍ ജി പണിക്കരുടേതാണ് വിവാദ കവിത. 'ദുരിതാശ്വാസ ക്യാമ്പിലെ കഴുത' എന്നാണ് കവിതയുടെ പേര്.

ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ
'നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ്
ഓമനക്കുട്ടൻ...
നീ ഇരിക്കുന്ന കൊമ്പന്റെ
തൂണുപോലുള്ള നാലുകാലിന്റെ പേരാണ്.
ഓമനക്കുട്ടൻ... നീ മൊഴിയുന്ന
പൊട്ടത്തരങ്ങളിൽ...കവിത കണ്ടെത്തി
സായൂജ്യമടയുന്നോൻ...
ജീവിതം കൊണ്ട് കവിത
രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ...
ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ..
സന്നിധാനത്തെ കഴുതയെപ്പോൽ ഒത്തിരിപ്പേര്
ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു
നീ തിടമ്പുമായി ഇരിക്കുന്നു..' എന്നിങ്ങനെയാണ് കവിത പോകുന്നത്.

'സന്നിധാനത്തിലെ കഴുത'
'സന്നിധാനത്തിലെ കഴുത' എന്ന സുധാകരന്റെ കവിതയെ ഓര്‍മ്മപ്പെടുത്തുന്നതാണ് പ്രവീണിന്റെ കവിതയുടെ പേര് തന്നെ. കവിതയിലെ ചില വരികളും സുധാകരന്റെ കവിതകളുമായി സമാനതയുളളതാണ്. വിവാദമായതോടെ പ്രവീൺ കവിത ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം പ്രവീണിനെതിരെ മറ്റൊരു സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ സെക്രട്ടറിയോട് മോശമായി പെരുമാറി എന്നതാണ് കേസ്. അതിനിടെ കവിത വിവാദത്തിൽ പ്രവീൺ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

സുധാകരനെ ഉദ്ദേശിച്ചല്ല
'ദുരിതാശ്വാസ ക്യാമ്പിലെ കഴുത, ', എന്ന പേരിൽ അതിൽ ഞാൻ എഴുതിയ പുതിയ കവിത എടുത്ത്പാർട്ടി നേതാവും ബഹുമാനപ്പെട്ട മന്ത്രിയുമായ സഖാവ് ജി സുധാകരനെ ഉദ്ദേശിച്ച ഉള്ളതാണ് തരത്തിലാണ് വാർത്തകൾ വരുന്നത് എന്നും എന്നാൽ ഇത്ദുരുദ്ദേശപരവും ആലപ്പുഴയിലെ പാർട്ടിയെ അപകീർത്തി പെടുത്താനുള്ള മാധ്യമങ്ങളുടെ കുത്സിത ശ്രമവുമാണ് എന്നാണ് പ്രവീൺ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. കണ്ണികാട്ടെ ദുരിതാശ്വാസ ക്യാമ്പിൽ പാർട്ടി പ്രവർത്തകനായ സഖാവ് ഓമനക്കുട്ടന്ഉണ്ടായ വേദനാജനകമായ അനുഭവത്തെ മുൻനിർത്തിയാണ് ഞാൻ ഈ കവിത എഴുതിയത് എന്നും പ്രവീൺ പറയുന്നു.












Click it and Unblock the Notifications