സ്‌കൂളിലെ ഓള്‍ പ്രമോഷന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഓള്‍ പ്രമോഷന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള സര്‍ക്കാര്‍. ഓള്‍ പ്രമോഷന്‍ രീതി വിദ്യാഭ്യാസ നിലവാരം തകര്‍ത്തെന്നും പഴയരീതി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കേരള വിദ്യാഭ്യാസ പകുപ്പ് റിപ്പോട്ട് നല്‍കി.
നേരത്തേ 2009ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഒന്നിലും രണ്ടിലും മാത്രമായിരുന്ന ഓള്‍ പാസ് രീതി ഒമ്പതാം ക്ലാസ് വരെ ഉയര്‍ത്തിയത്.

കുട്ടികളുടെ സമ്മര്‍ദ്ധം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരെയും തോല്‍പ്പിക്കേണ്ട എന്ന നയം വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്. എന്നാല്‍ മുമ്പ് ഉണ്ടായിരുന്ന ജയം തോല്‍വി സംവിധാനമാണ് വിദ്യാഭ്യാസ നിലവാരം കാത്തു സൂക്ഷിച്ചതെന്നും അതില്‍ നിന്നുള്ള പിന്നോട്ട് പോക്ക് വിദ്യാഭ്യാസ നിലവാരം കുറച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓള്‍ പാസ് സംവിധാനത്തിലൂടെ വിജയിച്ചുവരുന്ന കുട്ടികള്‍ക്ക് നിലവാരം കുറവാണെന്നും അവര്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാക്കുക മാത്രമേ ചെയ്യൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം വിളിച്ചുചേര്‍ത്ത പൊതുവിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തില്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഓള്‍ പ്രമോഷന്‍ സംവിധാനം പരിമിതപ്പെടുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications