ഓണക്കാല ചെലവ് വെട്ടിക്കുറയ്ക്കില്ല; 300 കോടി കടമെടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഓണക്കാല ചെലവുകള്‍ വെട്ടിക്കുറയ്ക്കണ്ടന്ന് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ക്ഷേമ പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം.
ആദ്യഘട്ടമായി ആയിരം കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് നിഗമനം. പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്.


സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ്,ഉത്സവബത്ത,അഡ്വാന്‍സ് തുടങ്ങിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവ്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനും സെപ്തംബര്‍ ആദ്യം വിതരണം ചെയ്യാനാണ് തീരുമാനം. 3,200 രൂപ വെച്ച് 52 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 1,800 കോടി രൂപയോളം വേണ്ടി വരും. ഇതുംകൂടെ വരുമ്പോള്‍ ഇത്തവണ 8,000 കോടി രൂപയെങ്കിലും ഖജനാവില്‍ വേണം. 1000 കോടി രൂപ കടമെടുത്താല്‍ ഓണച്ചെലവ് നടന്നുപോകുമെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തല്‍.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ബോണസ് കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ നൽകാൻ കഴിയാത്തസ്ഥിതിയാണ്. കഴിഞ്ഞവർഷം നാലായിരം രൂപയാണ് ബോണസ് നൽകിയത്. അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. 15,000 രൂപയാണ് തിരിച്ചടയ്ക്കേണ്ട ഉത്സവ അഡ്വാൻസായി നൽകിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങൾ. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാവും.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതിനാല്‍ ഇക്കാര്യത്തില്‍ പിശുക്ക് കാണിക്കാതെ ധനവകുപ്പിന് മുന്നോട്ട് പോകാനാകില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് തുക എത്ര നല്‍കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സിയാണ് സര്‍ക്കാരിന് മുന്നിലെ വലിയ പ്രതിസന്ധി.ധനവകുപ്പില്‍ നിന്ന് കൂടുതല്‍ തുക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ ഓണത്തിനും ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വരും.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണമില്ലാത്തതിനാൽ ഇതും ബജറ്റിൽ നിന്ന് തന്നെ നൽകേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം നീക്കിവെക്കണമെന്നതും സര്‍ക്കാരിന് വെല്ലിവിളിയാണ്. അതേസമയം ഇത്തവണ ഡിസംബർവരെ 17,936 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളത്. ഇതിൽ 4000 കോടിയോളം ഇതിനകം എടുത്തു.
ദാവണി അഴകിൽ നിത്യ ദാസ്... മനം കവർന്ന് മലയാളത്തിന്റെ സുന്ദരി... കാണം ചിത്രങ്ങൾ












Click it and Unblock the Notifications