മരിച്ച മല്‍സ്യ തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം വീതം , സര്‍ക്കാരിന്റെ സമഗ്ര പാക്കേജ്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ | Oneindia Malayalam

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമഗ്ര നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അപകടത്തില്‍ മരിച്ച മല്‍സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്കു അഞ്ചു ലക്ഷം രൂപയും നല്‍കും. അപകടത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മല്‍സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കു തൊഴില്‍ പരിശീലനവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

  1

  അഖി ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമാണ്. ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ്് ലഭിക്കണമായിരുന്നു. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് വന്ന മുന്നറിയിപ്പില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മാത്രമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു. ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നവംബര്‍ 30ന് രാവിലെ 8.30ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നായിരുന്നു ഈ മുന്നറിയിപ്പില്‍ ഉണ്ടായിരുന്നതെന്നം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  2

  15 കപ്പല്‍, 7 ഹെലികോപ്റ്റര്‍, 7 വിമാനം എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 52 ഇടങ്ങളിലായി 8000ത്തില്‍ കൂടുതല്‍ പേര്‍ പുനരധിവാസ ക്യാമ്പുകളിലുണ്ട്. 700 പേര്‍ തീരങ്ങളില്‍ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മല്‍സ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യമായി റേഷന്‍ നല്‍കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. ജില്ലാ തരത്തില്‍ അടിയന്ത ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

  English summary
  Kerala govt announcerd ockhi compensation package

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്