കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാക്ക് നിരോധിക്കുമോ?ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാക്കിനെ അംഗീകരിച്ചിട്ടില്ല;കേരള ഹൈക്കോടതി

മുസ്ലീം സ്ത്രീകള്‍ മുത്തലാക്കിന്റെ പേരില്‍ വിവേചനം നേരിടുകയാണെന്നും കോടതി വ്യക്തമാക്കി.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: മുത്തലാക്ക് വിഷയത്തില്‍ രാജ്യത്ത് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മുത്തലാക്കിനെതിരെ കേരള ഹൈക്കോടതിയും. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും മുത്തലാക്കിനെ അംഗീകരിച്ചിട്ടില്ലെന്നും, മുസ്ലീം സ്ത്രീകള്‍ മുത്തലാക്കിന്റെ പേരില്‍ വിവേചനം നേരിടുകയാണെന്നും കോടതി വ്യക്തമാക്കി.

മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി;വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലമുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി;വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല

വിവാഹ നിയമങ്ങള്‍ ഏകീകരിച്ചാല്‍ മാത്രമേ രാജ്യത്തെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും അതിനായി ഒരു പൊതു നിയമം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുനിയമം വന്നാല്‍ ശരീഅത്തിന് എതിരാകുമെന്ന ആശങ്ക തെറ്റാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുന്നു

മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുന്നു

ഇസ്ലാമിക രാജ്യങ്ങല്‍ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ലെന്നും, മുത്തലാക്കിന്റെ പേരില്‍ രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുകയാണെന്നുമാണ് കേരള ഹൈക്കോടതി നിരീക്ഷിച്ചത്.

ശരീഅത്തിന് എതിരാണെന്ന വാദം തെറ്റ്

ശരീഅത്തിന് എതിരാണെന്ന വാദം തെറ്റ്

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിവാഹ നിയമങ്ങള്‍ ഏകീകരിക്കണമെന്നും, സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന പൊതുനിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. പൊതുനിയമം വന്നാല്‍ ശരീഅത്തിന് എതിരാകുമെന്ന ആശങ്ക തെറ്റാണെന്നും കോടതി വ്യക്തമാക്കി.

വിധി പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കും

വിധി പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കും

മുത്തലാക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും നിയമ കമ്മീഷനും അയക്കാനും കോടതി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയില്‍ വാദം തുടരുന്നു

സുപ്രീംകോടതിയില്‍ വാദം തുടരുന്നു

നേരത്തെ മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്നും, വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല എന്നും അലഹാബാദ് ഹൈക്കോടതിയും പറഞ്ഞിരുന്നു. മുത്തലാക്കിനെതിരെ വിവിധ മഹിളാ സംഘടനകളും മുസ്ലീം വനിതകളും നല്‍കിയ കേസുകളില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നുണ്ട്. മുത്തലാക്ക് രാജ്യത്ത് നിരോധിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

English summary
Kerala High Court against triple talaq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X