Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റന്നാൾ മുതൽ എല്ലാ കടകളും തുറക്കും; പെരുന്നാളിന് ഇളവ് അനുവദിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികൾ

കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളുടെ പേരിൽ കോഴിക്കോട് മിഠായി തെരുവിൽ പൊലീസും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാരിനെതിരെ തുറന്ന് പോരിന് വ്യാപാരികൾ. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ സ്വയമേ കടകൾ തുറക്കാനാണ് ഇപ്പോൾ വ്യാപാരികളൊരുങ്ങുന്നത്. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

Lockdown

കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളുടെ പേരിൽ കോഴിക്കോട് മിഠായി തെരുവിൽ പൊലീസും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കം മുതൽ വലിയ പ്രതിസന്ധിയാണ് വ്യാപരികൾ. ബാറടക്കം എല്ലാം തുറന്നിട്ടും ഗതാഗതം അനുവദിച്ചിട്ടും കടകൾ മാത്രം അടച്ചിടുന്ന സ്ഥിതി ദയനീയമാണെന്ന് വ്യാപാരികൾ പറയുന്നു. തങ്ങൾ കടക്കെണിയിലാണെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

ഈ സാഹചര്യത്തിൽ എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ തന്നെയാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

പുതിയ ലുക്കില്‍ തിളങ്ങി സ്റ്റാര്‍ മാജിക് അവതാരിക ലക്ഷ്മി നക്ഷത്ര: പുതിയ ഫോട്ടോഷൂട്ട് കാണാം

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിലെ കടകളുടെ പ്രവർത്തന സമയം രാത്രി 8 വരെ നീട്ടി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നൽകും.അതേസമയം ടിപിആർ 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.വാരാന്ത്യ ലോക്ക്ഡൗണുകൾ തുടരാനും യോഗത്തിൽ തിരുമാനമായി.

Recommended Video

cmsvideo
    More relaxations in Kerala lockdown ahead of Eid celebrations

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+