Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് 23ന് തുടക്കം, പിന്നിട്ടത് 15 മാസങ്ങള്‍, പുതിയ ലോക്ഡൗണ്‍ നിയന്ത്രണത്തിലേക്ക് കേരളം

തിരുവനന്തപുരം: കേരളത്തില്‍ ആഘോഷ സീസണ്‍ കഴിഞ്ഞ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് കേസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. നിയന്ത്രമങ്ങള്‍ കടുപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ കേരളത്തിലില്ല. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണം പ്രമാണിച്ച് നല്‍കിയ നിയന്ത്രണങ്ങളാണ് മാറ്റിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍ പല ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ഇതുപോലെ കൊണ്ടുവന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ 15 മാസത്തോളമായി കേരളത്തില്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ട്. അതാണ് പുതിയ തരത്തിലേക്ക് മാറുന്നത്. ലോക്ഡൗണ്‍ വന്ന വഴി ഒന്ന് പരിശോധിക്കാം.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

2020 ജനുവരി മുപ്പതിനാണ് ഇന്ത്യയിലെ തന്നെ ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്ന് വന്ന മലയാളി വിദ്യാര്‍ത്ഥിക്കായിരുന്നു കൊവിഡ്. തൃശൂരിലെ ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി രണ്ടിന് കേരളം രണ്ടാമത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥി തന്നെയായിരുന്നു ഇതും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ വിദ്യാര്‍ത്ഥിയ. െപ്രവേശിപ്പിച്ചു.

ഫെബ്രുവരി നാലിന് കൊറോണവൈറസിനെ സംസ്ഥാന ദുരന്തമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. മൂന്നാമത്തെ കേസ് കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.

ഫെബ്രുവരി പതിനൊന്നിന് കൊവിഡ് 19 എന്നുള്ള ഔദ്യോഗിക പേര് കൊറോണവൈറസിന് ലഭിക്കുന്നു

ഫെബ്രുവരി 19ന് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് രോഗിയുടെ പരിശോധന ഫലം നെഗറ്റീവാകുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് അവര്‍ ഡിസ്ചാര്‍ജാവുന്നു

മാര്‍ച്ച് പത്തിന് കൂട്ടം കൂടുന്നത് കേരളത്തില്‍ നിരോധിക്കുന്നു. ഏഴാം തരം വരെയുള്ള ക്ലാസുകള്‍ റദ്ദാക്കുന്നു.

മാര്‍ച്ച് 14ന് കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നു. മാര്‍ച്ച് പതിനൊന്നിന് ലോകാരോഗ്യ സംഘടന ഈ പ്രഖ്യാപനം നടത്തിയിരുന്നു.

മാര്‍ച്ച് 15ന് കേരളം ബ്രേക് ദ ചെയിന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മാര്‍ച്ച് പതിനാറിന് കേന്ദ്ര സര്‍ക്കാര്‍ ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ജിമ്മുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ നിര്‍ദേശിക്കുന്നു.

മാര്‍ച്ച് 23ന് കേരളം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. മുപ്പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ലോക്ഡൗണ്‍. മാര്‍ച്ച് 31 വരെയായിരുന്നു ലോക്ഡൗണ്‍.

മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നു

കേരളം മാര്‍ച്ച് 25ന് തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. മദ്യഷാപ്പുകള്‍ അടച്ച് പൂട്ടുന്നു.

മാര്‍ച്ച് 28ന് കേരളത്തില്‍ ആദ്യ കൊവിഡ് മരണം രേഖപ്പെടുത്തുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ വയോധികനായ യാക്കൂബ് ഹുസൈന്‍ സേട്ടാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മാര്‍ച്ച മുപ്പതിന് കേരളത്തിലെ കേസുകള്‍ കൂടുന്നു. 213ലെത്തി മൊത്തം കേസുകള്‍. എന്നാല്‍ ഇന്ത്യയിലെ മൊത്തം സാഹചര്യം പരിശോധിക്കുമ്പോള്‍ ഇത് വളരെ കുറവായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച് ഒമ്പതിന് പ്രവേശിപ്പിച്ച ദമ്പതികള്‍ രോഗമുക്തി നേടുന്നു.

ഏപ്രില്‍ ഒന്നിന് കേരളം സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുന്നു. ഏപ്രില്‍ 14ന് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നീട്ടുന്നു.

ഏപ്രില്‍ മുപ്പതിന് കേരളത്തില്‍ ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നു

മെയ് ഒന്നിന് ലോക്ഡൗണ്‍ ഇന്ത്യയില്‍ നീട്ടുന്നു. മെയ് 17 വരെയാണ് നീട്ടിയത്. ജില്ലകളെ കേസുകള്‍ക്ക് അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കുന്നു.

മെയ് 21ന് കേരളത്തില്‍ അഞ്ചാം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ നിന്ന് വന്നവരാണ് മരിച്ചത്.

ജൂണ്‍ അഞ്ചിന് നൂറ് കേസുകള്‍ കേരളത്തില്‍ പിന്നിട്ടു.

ജൂണ്‍ അഞ്ചിന് കേരളത്തില്‍ പതിയെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം നടക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങി.

ജൂലായ് ഒന്നിന് ഇന്ത്യയിലും അണ്‍ലോക്കിംഗ് തുടങ്ങി.

ജൂലായ് 22ന് ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ കേസ് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലായ് 28ന് കേരളത്തിലെ കേസുകള്‍ 20000 കടന്നു. ഓഗസ്റ്റ് 16ന് കേരളത്തിലെ മരണനിരക്ക് 150 പിന്നിടുകയും ചെയ്തു.

സെപ്റ്റംബര്‍ ആറിന് കേരളത്തിലെ നിത്യേനയുള്ള കേസുകള്‍ മൂവായിരം പിന്നിടാന്‍ തുടങ്ങി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കേരളത്തിലെ മൊത്തം കേസുകള്‍ ഒരു ലക്ഷം പിന്നിടുകയും, മരണനിരക്ക് നാനൂറ് പിന്നിടുകയും ചെയ്തു.

ഒക്ടോബര്‍ ഒന്ന് മുതല്‍ കേരളം കൂടുതല്‍ അണ്‍ലോക്കിംഗിനുള്ള ശ്രമങ്ങള്‍ തുടങ്ങി. 13ന് മൂന്ന് ലക്ഷം കേസുകള്‍ പിന്നിടും. നവംബര്‍ മൂന്നിന് കേസുകള്‍ കുറഞ്ഞെങ്കിലും ആറായിരത്തോളം കേസുകള്‍ അപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    കഴിഞ്ഞ വര്‍ഷത്തെ കേസുകളും നിയന്ത്രണങ്ങളുമാണ് മുകളിലുള്ളത്. എന്നാല്‍ രണ്ടാം തരംഗം കേരളത്തില്‍ ഇതിലും ശക്തമായിട്ടാണ് ആഞ്ഞടിച്ചത്. മെയ് മാസത്തില്‍ രണ്ടാം തരംഗം ശക്തമായതോടെ 2021 മെയ് എട്ടിനാണ് വീണ്ടും ലോക്ഡൗണ്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 16 വരെയായിരുന്നു ലോക്ഡൗണ്‍. മെയില്‍ കേസുകള്‍ 40000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. പിന്നീട് വാരാന്ത്യ ലോക്ഡൗണും, അതിന് പിന്നാലെ ഞായറാഴ്ച്ച ലോക്ഡൗണും വന്നു. അവശ്യ സാധന സര്‍വീസ് മാത്രം വാരാന്ത്യത്തില്‍ എന്നതായിരുന്നു രീതി. ഇതിനിടെ ഓണത്തിനും ബക്രീദിനും സ്വാതന്ത്ര്യ ദിനത്തിനും ഇളവുകള്‍ വന്നു. കോടതിയില്‍ നിന്ന് വരെ സര്‍ക്കാരിന് വിമര്‍ശനം നേരിടേണ്ടി വന്നു.

    ഇതിനിടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. നഗരങ്ങളില്‍ തിരക്കേറിയത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയായിരുന്നു. ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കാനുള്ള കാരണവും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് വിമര്‍ശനങ്ങള്‍ കടുത്തോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണിതെന്ന് ഉറപ്പായിരിക്കുകയാണ്. പരിശോധനകള്‍ അടക്കം കടുപ്പിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+