കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാംക്ഷ, കാത്തിരിപ്പ്; ആര്‍ക്കാകും 16 കോടി; ക്രിസ്തുമസ്-പുതുവത്സര ബംബര്‍ വിജയിയെ കാത്ത് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ലോട്ടറി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്തുമസ് - പുതുവത്സര ബംബര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയോടെ നടക്കും. 16 കോടിയുടെ ഒന്നാം സമ്മാനം ആര്‍ക്കായിരിക്കും എന്ന കാത്തിരിപ്പിലാണ് ഓരോ മലയാളികളും. കേരള സംസ്ഥാന ലോട്ടറി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഇതുകൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഇത്തവണത്തെ ബംബഡ ലോട്ടറി സമ്മാനപ്പട്ടികയിലുണ്ട്.

1

സംസ്ഥാനത്ത ബംബര്‍ ടിക്കറ്റുകള്‍ പൊതുവെ ജനപ്രിയമാണ്. പൊടിപൊടിക്കുന്ന വില്‍പ്പനയാണ് ഇത്തവണ ബംബര്‍ ലോട്ടറിക്കുണ്ടായത്. എന്നാല്‍ ഇത്തവണ വില്‍പനയില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഇതിന് കാരണമെന്നാണ് പല കച്ചവടക്കാരും പറയുന്നത്. ജനുവരി 17 വരെയുള്ള കണക്ക് പ്രകാരം 29 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് വിറ്റത്.

2

അവസാന ദിനങ്ങളിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് 13 ലക്ഷം ടിക്കറ്റുകള്‍ അധികമായി അച്ചടിച്ചിരുന്നു. ഇനി മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് വില്‍പ്പന നടത്താനുള്ളത്. നാല് ഘട്ടങ്ങളിലായി ആകെ 33 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 12 കോടിയായിരുന്നു ക്രിസ്തുമസ് ബംബര്‍ സമ്മാനം. അന്ന് ടിക്കറ്റിന് 300 രൂപയായിരുന്നു നിരക്ക്.

3

ക്രിസ്തുമസ് പുതുവത്സര ബംബര്‍: ടിക്കറ്റിന് 400 രൂപ; കിട്ടാന്‍പോകുന്ന കോടികള്‍ എത്രയാണെന്നറിയാമോ!ക്രിസ്തുമസ് പുതുവത്സര ബംബര്‍: ടിക്കറ്റിന് 400 രൂപ; കിട്ടാന്‍പോകുന്ന കോടികള്‍ എത്രയാണെന്നറിയാമോ!

ഇത്തവണത്തെ ക്രിസ്തുമസ് ബംബര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി 5000 രൂപയും അഞ്ചാം സമ്മാനമായി 3000 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി മൂന്ന് ലക്ഷം രൂപയാണ് ലഭിക്കുക.

4

'അന്ന് ലോട്ടറി അടിച്ചത് 99 കോടി, ഇന്ന് ഷോപ്പിംഗിന് പോലും പണമില്ല'; ഈ ദുരവസ്ഥയ്ക്ക് കാരണം'അന്ന് ലോട്ടറി അടിച്ചത് 99 കോടി, ഇന്ന് ഷോപ്പിംഗിന് പോലും പണമില്ല'; ഈ ദുരവസ്ഥയ്ക്ക് കാരണം

ഇത്തവണത്തെ ക്രിസ്തുമസ് ബംബറിന്റെ നികുതിയും ഏജന്റ് കമ്മിഷനും കഴിച്ച് 10.8 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. 1.60 കോടി രൂപയാണ് ഏജന്റ് കമ്മിഷനായി ലഭിക്കുക. 400 രൂപയാണ് ഇത്തവണത്തെ ബംബറിന്റെ വില. അതേസമയം, ക്രിസ്തുമസ് ബംബര്‍ നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംബറിന്റെ ലോഞ്ചിംഗും ഇന്ന് നടക്കും. 10 കോടി രൂപയാണ് ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംബറിന്റെ ടിക്കറ്റ് വില 250 രൂപയാണ്.

6

അതേസമയം, ലോട്ടറി ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു തിരുവോണം ബംബറിന്റേത്. 25 കോടിയായിരുന്നു ഒന്നാം സമ്മാനം. തിരുവനന്തപുരം ശ്രിവരാഹം സ്വദേശിയായ അനൂപ് ആയിരുന്നു വിജയി. തിരുവോണം ബംബര്‍ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു നടന്നത്.

6

യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല...യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല...

കോട്ടയം സ്വദേശിയായ സദാനന്ദന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ബംബര്‍ ഭാഗ്യശാലി. അമ്പത് വര്‍ഷത്തോളം പെയിന്റിംഗ് ജോലി ചെയ്തിരുന്ന സദാന്ദനെ സംബന്ധിച്ച് ക്രിസ്തമസ് ബംബര്‍ അടിച്ചത് വലിയ ആശ്വാസമായിരുന്നു. ഇത്തവണത്തെ ബംബര്‍ ആര്‍ക്കായിരിക്കുമെന്ന കാത്തിരിപ്പിലാണ് ഓരോ മലയാളികളും.

English summary
Kerala Lottery Christmas New Year Bumper BR 89 Result To be Announced Today, First Prize 16 Crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X