കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളം

Google Oneindia Malayalam News

ലുധിയാന: കേരളത്തിന്റെ സമ്പദ് വ്യവ്യസ്ഥ പിടിച്ച് നില്‍ക്കുന്നത് ലോട്ടറിയുടേയും മദ്യത്തിന്റേയും വിറ്റ് വരവിലൂടെ ലഭിക്കുന്ന പണം കൊണ്ടാണെന്നാണ് പൊതുവേയുള്ള പ്രചരണം. പ്രതിപക്ഷവും ഗവർണ്ണറും വരെ ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു അംശം മാത്രമാണ് ലോട്ടറി, മദ്യം വരുമാനം എന്നുള്ളത് വ്യക്തമാവും.

എന്നാല്‍ ഇപ്പോഴു പലർക്കും ഇപ്പോഴും ഈ വിഷയത്തിലെ തെറ്റിദ്ധാരണ മാറിയിട്ടില്ല. ലോട്ടറിയുടെ കാര്യമെടുക്കുകയാണെങ്കില്‍ തന്നെ കേരളത്തെ പോലോ ലോട്ടറി വില്‍പ്പന നടത്തുന്ന മറ്റ് സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. അതില്‍ ഒന്നാണ് പഞ്ചാബ്.

ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍

ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ നടത്തുന്ന ലോട്ടറികള്‍ ഉണ്ടെങ്കിലും വിശ്വാസ്യതയാണ് കേരള ലോട്ടറിയുടെ പ്രത്യേകത. ദിനേനയുള്ള ലോട്ടറികള്‍ക്ക് പുറമേ ബംമ്പർ ലോട്ടറികളും കേരളം പുറത്തിറക്കുന്നു. ഓണം, ക്രിസ്മസ്, പൂജ, വിഷു തുടങ്ങിയ നാല് ബംപറുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ കേരളത്തേക്കാള്‍ കൂടുതല്‍ ബംപർ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്.

മുപ്പത്തിയാറ് വർഷം പഴക്കമുള്ള വീടും സ്വപ്നവും; രക്ഷയില്ല, പെടല്‍ മാത്രമേയുള്ളു, അന്ന് ശാലിനി പറഞ്ഞത്മുപ്പത്തിയാറ് വർഷം പഴക്കമുള്ള വീടും സ്വപ്നവും; രക്ഷയില്ല, പെടല്‍ മാത്രമേയുള്ളു, അന്ന് ശാലിനി പറഞ്ഞത്

പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ

പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ, പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ, പഞ്ചാബ് സ്റ്റേറ്റ് ഹോളി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ബൈസാഖി ബംപർ എന്നിവയുൾപ്പെടെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ഡയറക്ടറേറ്റ് എല്ലാ വർഷവും ആറ് ബംപർ ലോട്ടറികളാണ് നടത്തുന്നത്. കൂടാതെ, പഞ്ചാബ് പ്രതിമാസ ലോട്ടറി സ്കീമും ജനങ്ങൾക്കായി അവതരിപ്പിക്കുന്നുണ്ട്.

സ്വർണം നടുവൊടിക്കുന്നു, വില താങ്ങാനാവുന്നില്ല, കല്യാണങ്ങളില്‍ പുതിയ പ്രവണത; ഇനിയും കൂടുംസ്വർണം നടുവൊടിക്കുന്നു, വില താങ്ങാനാവുന്നില്ല, കല്യാണങ്ങളില്‍ പുതിയ പ്രവണത; ഇനിയും കൂടും

ഇതില്‍ വർഷത്തിലാദ്യം നടത്തുന്ന

ഇതില്‍ വർഷത്തിലാദ്യം നടത്തുന്ന പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തു. ബംപറാണെങ്കിലും കേരളത്തിന്റെ അത്ര വലിയ സമ്മാനത്തുക പഞ്ചാബ് നല്‍കുന്നില്ല. ഒന്നാം സമ്മാനം 5 കോടി രൂപയും രണ്ടാം സമ്മാനം 12 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് പഞ്ചാബ് നല്‍കുന്നത്.

Face Care: പാടുകള്‍ പോയി മുഖം വെട്ടിത്തിളങ്ങണോ? എടുക്കൂ ഒരു പഴവും അല്‍പം കറ്റാർവാഴ ജെല്ലും

ഇന്ത്യയിലെ ഏതൊരു പൗരനും

ഇന്ത്യയിലെ ഏതൊരു പൗരനും 500 രൂപ നൽകി വാങ്ങാന്‍ കഴിയുന്നതാണ് പഞ്ചാബ് ബംപർ. ഓണ്‍ലൈന്‍ വഴിയും തപാല്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തപാൽ ചാർജുകൾക്കെതിരെ ചിലപ്പോൾ 90 രൂപ അധികമായി വാങ്ങിക്കും. 454606 എന്ന ടിക്കറ്റിനാണ് ഈ വർഷം 5 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ന്നീ ടിക്കറ്റുകള്‍ക്കാണ് 10 ലക്ഷത്തിന്റെ

252342, 317331, 357055, 469036, 472960 എന്നീ ടിക്കറ്റുകള്‍ക്കാണ് 10 ലക്ഷത്തിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 5 ലക്ഷത്തിന് 077271, 208799, 778648, 897075, 958578 എന്നീ നമ്പറും അർഹരായി. 0253 0726 1159 1355 1437 1464 1768 2096 2243 2880 3124 3921 4993 5565 6875 7007 7035 8804 9006 9108 എന്നീ നമ്പറുകള്‍ക്കാണ് എട്ടായിരം രൂപയുടെ നാലാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കേരള സർക്കാർ നടത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ബംപർ

അതേസമയം, കേരള സർക്കാർ നടത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. 16 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനമായി നല്‍കുന്നത്. ടിക്കറ്റ് വില 400 രൂപ. ആകെ 36 കോടി 20 ലക്ഷം രൂപയാണ് വിജയികള്‍ക്കായി നല്‍കുന്നത്. ഒന്നാം സമ്മാന ജേതാവിന് നല്‍കുന്ന 16 കോടിക്ക് പുറമെ രണ്ടാം സമ്മാന ജേതാക്കളായ 10 പേർക്ക് 10 കോടിയും വിഭജിച്ച് വിഭജിക്കും. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം വീതവും വീട്ടിലേക്ക് കൊണ്ടുപോകാം. അവസാന നാലക്കത്തിന് മറ്റ് അനേകം സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Punjab Lottery 2023: Dear Lohri Makar Sankranti Bumper Winners Announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X