ഭാഗ്യം തേടിയെത്തി യുവതി; പഴയ ലോട്ടറി പരിശോധിക്കാന്‍ കടയില്‍ നല്കി, ബംപറില്‍ കിട്ടിയത് കോടികള്‍
വാഷിംഗ്ടണ്‍: ഭാഗ്യമൊക്കെ നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും കടന്നുവരുന്ന അതിഥിയായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക് ഭാഗ്യമെന്നാല്‍ നിത്യേന സംഭവിക്കുന്നതായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് എപ്പോള്‍ എന്ത് ചെയ്താലും അത് നേട്ടമായിട്ടേ വരൂ. ഒരു അമേരിക്കക്കാരിയുടെ ജീവിതവും ഇപ്പോള്‍ അതുപോലെയാണ്.

ഇവരുടെ മഹാഭാഗ്യം കാരണം പഴയ ലോട്ടറി പോലും അടിക്കുന്ന സാഹചര്യമാണ് കടന്നുവന്നിരിക്കുന്നത്. ഈ സ്ത്രീ ഇപ്പോള്‍ കോടീശ്വരിയായി മാറിയിരിക്കുകയാണ്. ഇവര്‍ ചില കാര്യങ്ങള്‍ പതിവ് പോലെ ചെയ്തതാണ് വലിയ നേട്ടമായി മാറിയിരിക്കുന്നത്. ആര്‍ക്കും വിശ്വസിക്കാനാവാത്തൊരു നേട്ടമാണിത്. വിശദമായ വിവരങ്ങളിലേക്ക്....

ദക്ഷിണ കരോലിനയിലെ ഒരു യുവതിക്കാണ് ആര്‍ക്കും പ്രതീക്ഷിക്കാത്ത ഭാഗ്യം തേടി വന്നിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു പഴയ ലോട്ടറി ടിക്കറ്റാണ് വന്‍ ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. തീര്‍ച്ചയായും കളയേണ്ടിയിരുന്ന ടിക്കറ്റിലാണ് ഇവരെ തേടി ഭാഗ്യമെത്തിയത്. ഈ പഴയ ടിക്കറ്റ് ഒന്ന് പരിശോധിച്ച് നോക്കാന്‍ കടയിലെ ജീവനക്കാരനോട് പറയുകയായിരുന്നു ഈ സ്ത്രീ. ഒരിക്കലും പ്രതീക്ഷ ഉണ്ടാവാത്ത ഈ ലോട്ടറിയിലൂടെ കോടികളാണ് യുവതിക്ക് ലഭിച്ചിരിക്കുന്നത്. ഭാഗ്യം ഇത്രയും നാള് നിശബ്ദമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ഫലം കണ്ടപ്പോള്‍ താനാകെ നിശ്ചലമായി പോയി. ഇത് സത്യമാണോ എന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു ഞാന്‍. ശരീരത്തില്‍ ഒന്ന് നുള്ളി നോക്കിയാണ് തനിക്ക് ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതെന്നും സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയോട് യുവതി പറഞ്ഞു. ആറക്ക നമ്പറിലുള്ള സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് യുവതി സ്ഥിരീകരിച്ചു. താന്‍ ഗ്രീന്‍വില്ലെയിലെ സ്പീഡ് വേ ഗ്യാസ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് താന്‍ ഈ നേട്ടം അറിഞ്ഞതെന്ന് യുവതി വ്യക്തമാക്കി. വല്ലാത്തൊരു ഭാഗ്യമാണ് ഇതെന്ന് അവരും സമ്മതിക്കുന്നു.

ഇവര്‍ കടയിലെത്തി പുതിയൊരു പവര്‍ബോള്‍ ടിക്കറ്റ് വാങ്ങാനായിട്ടായിരുന്നു വന്നത്. ആ സമയത്താണ് പഴയ ടിക്കറ്റിന്റെ കാര്യം യുവതിക്ക് ഓര്മ വന്നത്. ഇവര്‍ ആ സ്റ്റോറിലുള്ള ജീവനക്കാരിനോട് തന്റെ കൈയ്യിലുള്ള പഴയ ടിക്കറ്റിന്റെ ഫലം പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലോട്ടറി അടിച്ചെന്ന് മാത്രമേ മനസ്സിലായിരുന്നുള്ളൂ. എന്നാല്‍ എത്രയാണ് തുകയെന്ന് മാത്രം യുവതിക്ക് അപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ നേരെ പോയത് കൊളംബിയയിലേക്കാണ്. അവിടെ വെച്ചാണ് എത്രയാണ് തനിക്ക് സമ്മാനം അടിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.

രണ്ട് ലക്ഷം ഡോളറാണ് സമ്മാനമായി ഇവര്‍ക്ക് കിട്ടിയത്. ഒരു കോടി 63 ലക്ഷം രൂപയില്‍ അധികം വരുമിത്. പവര്‍ബോള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന അത്രയുമുണ്ട് ഇത്. ലോട്ടറി ആസ്ഥാനത്തെത്തി പണം വാങ്ങിയ സമയത്താണ് ഇവര്‍ ഭര്‍ത്താവിനെ വിളിച്ച് തനിക്ക് ബംപറടിച്ച കാര്യം പറയുന്നത്. ഐ ലവ് യൂ എന്നാണ് ഭര്‍ത്താവ് മറുപടി നല്‍കിയതെന്ന് യുവതി പറഞ്ഞു. ഇവരുടെ ടിക്കറ്റിലെ സമ്മാനം 50000 ഡോളറായിരുന്നു. ഈ സമ്മാനം തുക വര്‍ധിച്ചാണ് രണ്ട് ലക്ഷത്തില്‍ എത്തിയത്.

അതേസമയം തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി. അടുത്തിടെയാണ് യുവതി ഈ പണം മൊത്തം വാങ്ങിയത്. 1.38 ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. നികുതിയെല്ലാം പിടിച്ച ശേഷമുള്ള തുകയാണ്. നേരത്തെ നോര്‍ത്ത് കരോലിനയില്‍ ഒരു യുവതി തന്റെ കൈവശം ലോട്ടറി ടിക്കറ്റുണ്ടെന്ന് മറന്നുപോയിരുന്നു. പേഴ്സിലായിരുന്നു ഇത് വെച്ചത്. എന്നാല്‍ ഇത് പിന്നീട് ബംപറടിച്ച ടിക്കറ്റായി മാറുകയായിരുന്നു. ഇവര്‍ തന്റെ കൈവശം ഇങ്ങനൊരു ലോട്ടറി ഉണ്ടെന്നോ, ഇത് വാങ്ങിയിരുന്നുവെന്നോ എന്ന ഓര്മ പോലും ഇല്ലായിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications