ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി, പുതിയ റിപ്പോര്‍ട്ടിലുള്ളത്... ഹാദിയ ദില്ലിയിലേക്ക്

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: വിവാദമായ ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സുപ്രീം കോടതിയെ നിര്‍ണായക വിവരം അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ മുസ്ലീം യുവാവിനെ വിവാഹം ചെയ്തതെന്നാണ് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെന്ന മുസ്ലീം യുവാവിനെ വിവാഹം ചെയ്തതെന്നും ഇസ്ലാം മതം സ്വീകരിച്ചത് ആരുടെയും നിര്‍ബന്ധം കൊണ്ടല്ലെന്നുമുള്ള ഹാദിയയുടെ മൊഴിയും എന്‍ഐഎ സുപ്രീം കോടതിക്കു കൈമാറിയിട്ടുണ്ട്. നവംബര്‍ 27ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് ഹാദിയയോട് നിര്‍ദേശിച്ചിരിക്കുന്നത്.

പരാതി നല്‍കിയത് അച്ഛന്‍

പരാതി നല്‍കിയത് അച്ഛന്‍

ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ അശോകനാണ് നേരത്തേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സുപ്രീം കോടതി എന്‍ഐഎയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. അശോകന്‍ ആരോപിക്കുന്നതു പോലെ ലൗ ജിഹാദാണോയെന്ന് അന്വേഷിക്കാനും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

എന്‍ഐഎയുടെ ആദ്യ റിപ്പോര്‍ട്ട്

എന്‍ഐഎയുടെ ആദ്യ റിപ്പോര്‍ട്ട്

എന്‍ഐഎയുടെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ ഹാദിയ കേസില്‍ നടന്നതെന്ന് എന്‍ഐഎ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴു സ്ത്രീകളുടെ മൊഴിയെടുത്തതായും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ തികച്ചും വ്യത്യസ്തമാ കണ്ടെത്തലാണ് എന്‍ഐഎ നടത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

ബിന്ധുവിന്റെ ഹര്‍ജി

ബിന്ധുവിന്റെ ഹര്‍ജി

തന്റെ മകളെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്കു മാറ്റിയതായും തുടര്‍ന്ന് ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്താനിലേക്ക് കൊണ്ടു പോയെന്നും ചൂണ്ടിക്കാട്ടി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ധുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവരുടെ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഹാദിയയെ ദില്ലിയിലേക്ക് കൊണ്ടുപോവും

ഹാദിയയെ ദില്ലിയിലേക്ക് കൊണ്ടുപോവും

തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരാവാന്‍ ഹാദിയയോട് നിര്‍ദേശിച്ചതിനാല്‍ ശനിയാഴ്ച വൈകീട്ട് ഇവര്‍ യാത്ര തിരിക്കുമെന്നാണ് വിവരം. നെടുമ്പാശേരിയില്‍ നിന്നും വിമാനമാര്‍ഗമായിരിക്കും ഹാദിയയെ ദില്ലിയിലേക്കു കൊണ്ടുപോവുക. യാത്രാ വിവരങ്ങള്‍ പോലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഹാദിയക്കൊപ്പം അച്ഛനും അമ്മയും ദില്ലിയിലേക്ക് തിരിക്കുന്നുണ്ട്. നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹാദിയയെ ദില്ലിയിലേക്ക് കൊണ്ടുപോവുന്നത്. നേരത്തേ ട്രെയിനില്‍ ഹാദിയയെ കൊണ്ടു പോവുന്നതിനെക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

English summary
Hadiya married of her own will, NIA tells SC
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്