'500 കൊടുത്താല്‍ 25 കോടി';ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഓണം ബംപര്‍... റെക്കോര്‍ഡ് വില്‍പ്പന
തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി ടിക്കറ്റ് റെക്കോർഡ് വിൽപ്പനയിലേക്ക്. 10.5 ലക്ഷം ടിക്കറ്റുളാണ് ഇതുവരെ സംസ്ഥാനത്ത് അച്ചടിച്ച് വിതരണം ചെയ്‌തത്.
10 ലക്ഷം ടിക്കറ്റുകൾ കൂടി ഈയാഴ്‌ച അവസാനം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. 25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റുവില 500 രൂപയായിട്ടും മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ഉണ്ടാകുന്നതെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.സെപ്റ്റംബർ 18ന് ആണ് നറുക്കെടുപ്പ്. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ. ആദ്യഘട്ടമായി 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് ആലോചിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഓണം ബംപർ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. സി ആപ്റ്റിലാണ് അച്ചടി. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയിൽ ഫ്ലൂറസെന്റ് മഷി ഉപയോഗിക്കുന്നത്. അച്ചടിക്കുന്ന ടിക്കറ്റ് രണ്ടു ദിവസത്തെ ഇടവേളകളിലാണ് വിതരണം. ഫ്ലൂറസെന്റ് കളറിൽ അടിക്കുന്നതിനാൽ ടിക്കറ്റ് ഉണങ്ങാൻ സമയമെടുക്കുന്നതിനാലാണ് ഇടവേള.ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയാണ്.
മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതം നല്‍കും. നാലാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേർക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്ക്.ഇതിനു പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് നൽകുന്നത്. കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്.
ഞെട്ടിക്കുന്ന മേക്കോവറില്‍ ഗായത്രി അരുണ്‍; ഇത് പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications