• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ധനവിലയിൽ ഇന്നും വർധനവ്; നികുതി കുറയ്ക്കാൻ പറ്റില്ലെന്ന് കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വർധനവ് തുടർന്ന് എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സെഞ്ചുറിക്ക് അരികിലേക്ക് ഒരിക്കൽകൂടി അടുത്തിരിക്കുകയാണ് ഇന്ധനിരക്ക്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് വില മൂന്നക്കം കടക്കും. ഇന്നലെ ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു.

ഇന്നത്തെ വർധനവോടെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.39 രൂപയും ഡീസലിന് 93.74 രൂപയുമായി. കൊച്ചിയിൽ 96.51 രൂപ പെട്രോളിനും ഡീസലിന് 97.97 രൂപയുമായി. മെയ് നാലിന് ശേഷം മാത്രം ഇത് 24 ഇന്ധനവില കൂടുന്നത്. ജൂണിൽ ഇതുവരെ എട്ട് തവണയും വില കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വർധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.

കേരളത്തിൽ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജ്യത്തെ 150ൽ അധികം ജില്ലകളിൽ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തിൽ വലിയ വർധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വർധനവ് തുടരുകയായിരുന്നു.

അതേസമയം നികുതി കുറയ്ക്കാൻ സാധ്യമല്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിനു ബോധ്യമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ എക്സൈസ് തീരുവ കുറയ്ക്കാനാവില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോവിഡ് കാലത്ത് അനേകം ക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പണം ചെലവിടുന്നുണ്ട്. അതിനാൽ നികുതികൾ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് മന്ത്രിയുടെ വാദം.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാൻ കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും വാദം.

cmsvideo
  പെട്രോൾ വിലവർധനവിന്റെ കാലത്ത് കപ്പയിൽനിന്നും ഇന്ധനവുമായി കേരളം

  അതേസമയം പെട്രോളിന് പിന്നാലെ ഡീസൽ വിലയും രാജ്യത്ത് മൂന്നക്കം കടന്നു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഡീസൽ വില ലിറ്ററിന് 100ന് മുകളിലെത്തിയത്. നേരത്തെ പെട്രോൾ വിലയും ആദ്യ സെഞ്ചുറി തികച്ചത് ശ്രീഗംഗനഗറിലായിരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ വില വർധനവിലാണ് ഡീലൽ വിലയും ഇവിടെ 100 കടന്നത്. പെട്രോൾ ലിറ്ററിന് 107.22 രൂപയും ഡീസലിന് 100.05 രൂപയുമാണ് ഞായറാഴ്ചത്തെ വില.

  കമൽ നാഥ്
  Know all about
  കമൽ നാഥ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kerala petrol diesel price today fuel increased after a one day break near to hit century
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X