കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്ക് ആറും കാന്തപുരത്തിന് രണ്ടും പോലീസുകാര്‍; രാഷ്ട്രീയക്കാർക്ക് വേറെ, നഷ്ടം കോടികള്‍

  • By Desk
Google Oneindia Malayalam News

ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ രാഷ്ട്രീയക്കാരും ദാസ്യവേലക്കായി പോലീസുകാരെ ഉപയോഗിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുവേലക്കും മറ്റുമായി സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്നത് രണ്ടായിരം പോലീസുകാരണെന്ന വിവരം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

വിരമിച്ച ഉന്നത പോലീസുകാര്‍ വരെ ഇത്തരത്തില്‍ പോലീസുകാരെ ദാസ്യവേലക്ക് ഉപയോഗിക്കുന്നുണ്ട്. പോലിസുകാരുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടേയാണ് രാഷ്ട്രീയക്കാരുടേയും മതസാമുദായിക നേതാക്കളുടേയും വീട്ടില്‍ പോലീസുകാര്‍ ജോലി ചെയ്യുന്ന വിവരവും പുറത്ത് വരുന്നത്. ഇവര്‍ക്കെല്ലാം ശബളം കൊടുക്കാനായി സര്‍ക്കാറിന് മാസം നീക്കിവെക്കേണ്ടി വരുന്നത് 8 കോടി രൂപയാണ്.

മതനേതാക്കള്‍ക്ക്

മതനേതാക്കള്‍ക്ക്

ഉന്നത പോലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പുറമേ മതസാമുദായിക നേതാക്കന്‍മാരുടെ വീട്ടിലും പോലീസ് പണിചെയ്യുന്നവെന്നാണ് പുതിയ കണ്ടെത്തല്‍. മാതാ അമൃതാനന്ദമയിക്കൊപ്പം ആറു പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം തന്നെ എപി വിഭാഗം സുന്നിനേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കൊപ്പം രണ്ടും പോലീസുകാരുണ്ട്.

കാറ്റില്‍പറത്തി

കാറ്റില്‍പറത്തി

പേഴ്‌സണല്‍ സ്റ്റാഫായി നിയോഗിക്കപ്പടുന്ന പോലീസുകാര്‍ ഒരാള്‍ക്കൊപ്പം രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കരുതെന്നാണ് ചട്ടം. സുരക്ഷാ ചുമതലയെന്ന വിളിപ്പേരില്‍ നടത്തുന്ന ഇത്തരം നിയമനംങ്ങളെല്ലാം ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ളതാണ്. രാഷ്ടീയക്കാരില്‍ പലരും ജോലിക്കാരെപ്പോലെയാണ് പോലീസുകാരെ വീട്ടില്‍ നിര്‍ത്തുന്നത്.

ഏരിയാ സെക്രട്ടറിക്ക്

ഏരിയാ സെക്രട്ടറിക്ക്

വിരമിച്ച ജഡ്ജിമാരുടെ വീട്ടില്‍ നൂറ്റി അമ്പതിലേറെ പോലീസുകാരാണ് ഉള്ളത്. കേന്ദ്രമന്ദ്രിമാരില്‍ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ വരെ പോലീസുകാരുണ്ടെന്ന് പോലീസ് ശേഖരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു പോലീസ് ഈ റിപ്പോര്‍ട്ട് ശേഖരിച്ചത്.

ആന്‍റണിക്ക്

ആന്‍റണിക്ക്

എംപിമാരായ കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം രണ്ടുപോലീസുകാര്‍ ഉള്ളപ്പോള്‍ എകെ ആന്റണിക്കൊപ്പം ആറ് പോലീസുകാരാണ് ഉള്ളത്. സിപിഎമ്മിന്റെ നാദാപുരം ഓര്‍ക്കോട്ടേരി എരിയാസെക്രട്ടറി മാര്‍ക്കൊപ്പവും രണ്ടുപോലീസുകാര്‍ ഉണ്ട്.

കണക്ക്

കണക്ക്

ഇത്തരത്തില്‍ മന്ത്രിമാരും രാഷ്ടീയക്കാരും സാമുദായിക നേതാക്കളും കൈവശം വെച്ചിരിക്കുന്ന 276 പോലീസുകരെയാണ്. 87 ജഡ്ജിമാരുടെ വിട്ടില്‍ 146 പോലീസുകാര്‍ വേറെയുമുണ്ട്. പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിയോഗിക്കപ്പെട്ട പോലീസുകാരുടെ കണക്കിന് പുറമേയാണിത്.

വ്യാജറിപ്പോര്‍ട്ട്

വ്യാജറിപ്പോര്‍ട്ട്

പഴ്സന്‍ സെക്യൂരിറ്റ് ഓഫീസര്‍ എന്നാണ് ഇത്തരത്തില്‍ വീട്ടു ജോലിക്ക് നിയോഗിക്കപ്പെടുന്നവരുടെ ഔദ്യോഗിക സ്ഥാനം. ക്രമസമാധന ചുമതലയില്‍ സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രണ്ടുസായുധ പോലീസുകാരെ നല്‍കാന്‍ വ്യവസ്ഥയുള്ളു. കേരളത്തില്‍ സുരക്ഷാ ഭീഷണിയുള്ള ഏക ഐപിഎസ് ഉദ്യോഗസ്ഥന്‍ പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്റയാണെങ്കിലും വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ പലര്‍ക്കും സര്‍ക്കാര്‍ ചിലവില്‍ രണ്ട് പേരെ വെച്ച് നല്‍കിയിട്ടുണ്ട്.

അനീതി

അനീതി

നിലവില്‍ പോലീസ് സേവനത്തില്‍ ഉള്ളവര്‍ക്ക് പുറമേ വിരമിച്ച ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പോലീസുകാരെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കാലങ്ങളായി പോലീസ് സേനയില്‍ ഉണ്ടായിരുന്ന ഈ അനിതീക്കെതിരെ ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ കാര്യമായിവിഷയത്തെ സമീപിച്ചിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനിഷ്ടത്തിന് ഇടയാക്കേണ്ടത് കരുതി പലരും എല്ലാം സഹിച്ച് ജോലിയില്‍ തുടര്‍ന്നു പോരുന്നു.

English summary
kerala police duty politicians religious persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X