കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ!!; സംഭവം മലപ്പുറത്ത്

Google Oneindia Malayalam News

മലപ്പുറം: പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പി യു സി) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് പിഴ ചുമത്തി കേരള ട്രാഫിക് പൊലീസ്. മലപ്പുറം ജില്ലയിലെ നീലഞ്ചേരിയില്‍ ആണ് സംഭവം. വാഹനത്തിന്റെ ചിത്രങ്ങളും ട്രാഫിക് പോലീസ് നല്‍കിയ ഇ - ചലാനും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാകുന്നുണ്ട്.

vcc

സെപ്റ്റംബര്‍ 6 ന് (ചൊവ്വാഴ്ച) ആണ് പിഴ ചുമത്തിയതായി ചലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 213 (5) (ഇ) പ്രകാരമാണ് നടപടി എന്നും ചലാന്‍ രസീതിലുണ്ട്. അതേസമയം സംഭവം വൈറലായതോടെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്ത് വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

ഇലക്ട്രിക് സ്‌കൂട്ടറായ ഏതര്‍ 450 X ഉപയോക്താവിന് ആണ് പിഴ ചുമത്തിയിരിക്കുന്നത്. 2018 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണ് ഏതര്‍ ആദ്യമായി പുറത്തിറക്കിയത്. ഇതിന്റെ അതിന്റെ മൂന്നാം തലമുറ ഈ വര്‍ഷം ജൂലൈയില്‍ വിപണിയില്‍ എത്തിയിരുന്നു. ഇത്തരമൊരു വിചിത്രമായ നടപടി ഇതാദ്യമല്ല.

 വീടിന്റെ പേര് 'ശ്രീലകം', ഉള്ളിലുള്ളത് കോടയും വാഷും... പണി ചാരായം വാറ്റല്‍; യുവതി അറസ്റ്റില്‍ വീടിന്റെ പേര് 'ശ്രീലകം', ഉള്ളിലുള്ളത് കോടയും വാഷും... പണി ചാരായം വാറ്റല്‍; യുവതി അറസ്റ്റില്‍

ജൂലൈയില്‍, മതിയായ ഇന്ധനമില്ലാതെ യാത്രക്കാരുമായി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് കേരളത്തില്‍ ഒരാള്‍ക്ക് പിഴ ചുമത്തിയിരുന്നു. മലിനീകരണത്തിന് കാരണമാകാത്തതിനാല്‍ പൊതുവെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

മലിനീകരണത്തിന് കാരണമാകുന്ന ഹൈഡ്രോകാര്‍ബണുകള്‍ കത്തിക്കാന്‍ ഐസി എഞ്ചിന്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 x മോഡല്‍. വാഹനം പുറന്തള്ളുന്ന മലിനീകരണം പരിശോധിച്ചാണ് പി യു സലി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

വിവിധ വകുപ്പുകളുമായും ബോര്‍ഡുകളുമായും സഹകരിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഈ പരിധി നിശ്ചയിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് ഏഥര്‍ ഉടമക്ക് പിഴ ലഭിച്ചത്.

English summary
Kerala Police fined the electric scooter owner for not having a Pollution certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X