കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു; മഴ കുറയും, കനത്ത മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം!!

Google Oneindia Malayalam News

തിരുവനന്തപുരം: മഴക്കെടുതിയിൽ മരണം 324. മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിൽ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്.

ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് 500 കോടി രൂപയുടെ അടിയന്തിര സഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..

modi-pinarayi

Newest First Oldest First
1:38 AM, 19 Aug

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും.
1:36 AM, 19 Aug

മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് താനടക്കം 45 പേര്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നടന്‍ സലീംകുമാര്‍. സൈന്യത്തിന് പ്രദേശത്ത് ഒന്നും ചെയ്യാനാവില്ലെന്നും സലീംകുമാര്‍ പറഞ്ഞു.
1:14 AM, 19 Aug

കണ്ണൂരില്‍ ദുരിതാശ്വാസക്യാംപിനുനേരെ എസ്ഡിപിഐ ആക്രമണം. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ക്യാംപിലേക്ക്കല്ലേറുമുണ്ടായി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ തകര്‍ത്തു.
12:04 AM, 19 Aug

പ്രളയമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങൾക്കുള്ള പൊലീസ് സഹായത്തിനായി പൊലീസ് ആസ്ഥാനത്ത് പത്ത് ലൈനോടുകൂടിയ ഒരു കോള്‍ സെന്റര്‍ ആരംഭിച്ചു. 0471- 2729999 എന്നതാണ് നമ്പര്‍.
11:58 PM, 18 Aug

കേരളത്തിന്റെ ദുരന്തനിവാരണത്തിന്റെ ചുമതല സൈന്യത്തിനെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന. സ്ഥിതിഗതികള്‍ ഞായറാഴ്ചയോട് കൂടി നിയന്ത്രണത്തിലാവുമെന്നാണ് കരുതുന്നതെന്നും ദേശീയ ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
11:45 PM, 18 Aug

എയർ ഇന്ത്യ എക്സ്പ്രസിൽ 26ന് മുൻപ് കൊച്ചിയിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അതിനു പകരമായി കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ യാത്ര ചെയ്യാമെന്നും അധിക തുക നൽകേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
11:26 PM, 18 Aug

ചെങ്ങന്നൂരില്‍ നിന്ന് വലിയ അപകടം ഒഴിഞ്ഞുപോകുന്നതായി എംഎല്‍എ സജി ചെറിയാന്‍. ദുരിതബാധിതരെ രക്ഷിക്കാന്‍ തന്റെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സജി ചെറിയാന്‍ നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കാതെ നിരവധി പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നതില്‍ സജി ചെറിയാന്‍ നിരാശ പ്രകടിപ്പിച്ചു. ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായി സഹകരിക്കണമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
10:32 PM, 18 Aug

പ്രളയ ബാധിതർക്ക് സഹായവുമായി ആകാശവാണി തിരുവനന്തപുരം നിലയം. 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. സഹായത്തിനായി 9495964321 എന്ന നമ്പറിൽ വിളിക്കാം
10:29 PM, 18 Aug

സംസ്ഥാനത്തെ പ്രളയദുരിതത്തില്‍ ഇന്ന് മരിച്ചത് 33 പേര്‍.
10:08 PM, 18 Aug

എറണാകുളത്തേക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെടും.
9:58 PM, 18 Aug

കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക.
9:45 PM, 18 Aug

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്.
9:31 PM, 18 Aug

കൃത്യമായി നടത്താനാകൂ. അതുകൊണ്ടാണ് രക്ഷാപ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി.
9:18 PM, 18 Aug

സംസ്ഥാനത്ത് 19512 കോടി നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ.
9:12 PM, 18 Aug

ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങൾ ചിലർ ബോധപൂർവ്വം അഴിച്ചുവിട്ടു. ഭക്ഷ്യ ദൗർലഭ്യം ഉണ്ടാകുമെന്ന് ചിലർ പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി.
9:08 PM, 18 Aug

രക്ഷാപ്രവർത്തനത്തിന് കേന്ദ്രേസേന നല്ല രീതിയിൽ സഹായം നൽകി. ഉപകരണങ്ങൾ നിശ്ചിത സമയത്ത് എത്തിക്കുന്നതിൽ സേനയ്ക്ക് പിഴവ് പറ്റിയെന്നും മുഖ്യമന്ത്രി.
9:04 PM, 18 Aug

ദുരന്തത്തെ കുറിച്ച് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തം മുൻകൂട്ടി കണ്ട് ദീർഘകാല പദ്ധതികൾ തയ്യാറാക്കിയിരുന്നെന്നും മുഖ്യമന്ത്രി
9:03 PM, 18 Aug

രക്ഷാപ്രവർത്തനം വിജയിച്ചത് ഒരുമയിലൂടെ. ഏത് കേരളീയനും ഇക്കാര്യത്തിൽ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി.
8:59 PM, 18 Aug

നാടിന്റെ രാഷ്ട്രീയ സംസ്ക്കാരമാണ് കെടുതിയെ അതിജീവിക്കാൻ സഹായകമായതെന്ന് മുഖ്യമന്ത്രി.
8:56 PM, 18 Aug

രക്ഷാദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി. മേഘവിസ്ഫോടനവും ന്യൂനമർദ്ദവും പ്രളയത്തിന് കാരണമായെന്നും പിണറായി.
8:28 PM, 18 Aug

ഇടുക്കി ചെറുതോണിയിലെ ഒന്നും അഞ്ചും ഷട്ടറുകൾ അടച്ചു.
8:24 PM, 18 Aug

ഇന്ത്യയിലെ മുഴുവൻ സംസ്‌ഥാനങ്ങളിലെയും കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം.
8:23 PM, 18 Aug

റെയില്‍, റോഡ് ഗതാഗതം പുന:സ്ഥാപിച്ചു തുടങ്ങി കോട്ടയം വഴി നാളെ ഭാഗികമായി ട്രെയിന്‍ ഓടും എംസി റോഡില്‍ പന്തളത്ത് ഗതാഗതം പുന:സ്ഥാപിച്ചു.
8:13 PM, 18 Aug

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് അകമഴിഞ്ഞ പിന്തുണയുമായി സച്ചിൻ. രക്ഷാപ്രവര്‍ത്തകരോട് ബഹുമാനവും ആരാധനയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
7:55 PM, 18 Aug

അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ ഉണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
7:52 PM, 18 Aug

വയനാട്ടില്‍ 100 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും.
7:47 PM, 18 Aug

ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയില്ല.
7:45 PM, 18 Aug

എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്.
7:31 PM, 18 Aug

എട്ട് ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു
7:30 PM, 18 Aug

ആലപ്പുഴ നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ അയ്യപ്പന്‍പൊഴി മുറിക്കുന്ന ജോലി പുരോഗമിക്കുന്നു.
READ MORE

English summary
Kerala floods live updates: Death toll crosses 24, Prime minister Narendra Modi in Kerala. Chengannur updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X