ചൂടിലുരുകി കേരളം; താപനില 4 ഡിഗ്രി വരെ ഉയരാം; 4 ജില്ലകളിൽ മഞ്ഞ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ചൂട് കൂടാൻ സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സാധാരണ അനുഭവപ്പെടുന്ന ചൂടിനെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ അധികമാണ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറയിപ്പുണ്ട്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താപനില ഉയരുന്നത് കാരണം പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പകൽ 11 മണി മുതൽ മൂന്ന് മണിവരെ ഉള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് കൊള്ളാതിരിക്കണം എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിർജലീകരണം തടയാൻ വെള്ളം കുടിക്കാനും നിർദ്ദേശം. നിർജലീകരത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അതേസമയം വടക്ക ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ഉണ്ടാവില്ല എന്നാണ് സൂചന. ഇന്ന് മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാവും. മാർച്ച് ഒന്നു മുതൽ മേയ് 30 വരെയാണ് വേനൽ മഴ പെയ്യാൻ സാധ്യത . പക്ഷേ, ഔദ്യോഗിക കണക്കനുസരിച്ച് കണ്ണൂരിൽ ഇതുവരെ മഴപെയ്തിട്ടില്ലെന്നാണ് പറയുന്നത്. സാധാരണ ഇപ്പോൾ കുറഞ്ഞത് 2.5 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. മലയോര മേഖലകളിലാണ് ഇതുവരെ മഴ ലഭിച്ചത്.
വടക്കൻ മേഖലയിൽ മഴ എത്താതിരിക്കാൻ കാരണം കാറ്റിന്റെ ദിശയിലുൽ ഉണ്ടായിരിക്കുന്ന അസാധരണമായ ഒരു മാറ്റമാണ് എന്നാണ് ചിലർ പറയുന്നത്. മലയോരമേഖലകൾ കേന്ദ്രീകരിച്ചാണ് ഇതുവരെ കൂടുതൽ വേനൽ മഴ പെയ്തത്. തീരദേശവുമായി ബന്ധപ്പെട്ട മേഖലകളിൽ ചൂട് കൂടിത്തന്നെയാണ് ഉള്ളത്. . ബംഗാൾ ഉൾക്കടലിന്റെ തീരമേഖലകളിലും കടുത്ത ചൂടാണ് . അടുത്തദിവസങ്ങളിൽ വേനൽമഴ കൂടുതൽ കിട്ടുക തെക്കൻ ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിലാണ് എന്നാണ് റിപ്പോർട്ട്. കേരളത്തിൽ അസഹനീയമായ ചൂടാണ്. കേരളവും ഉഷ്ണ തരംഗ സാധ്യതയുള്ള പ്രദേശത്തിൽപ്പെടുമെന്നാണ് പറയുന്നത്












Click it and Unblock the Notifications