മണ്ണിനടിയില്‍പ്പെട്ടവരില്‍ ഏറെയും കുട്ടികള്‍; കണക്കില്‍പ്പെടാത്ത മൃതദേഹങ്ങളും, രക്ഷാപ്രവര്‍ത്തനം തുടരുന്നു
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും അകപ്പെട്ടവരെ കമ്‌ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവിചാരിതമായ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. നേരത്തെ കാണാതായവരുടെ ഒരു പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ ആ പട്ടികയില്‍ ഉള്‍പ്പെടാത്ത രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് ഇയാള്‍ മരിച്ചതെന്നാണ് സൂചന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി കുഞ്ഞിന്റേത് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തത്. ഇവരില്‍ പലരുടെയും ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വലിയ പാറകളും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

കുട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് കുട്ടി്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ച് പേരും കുട്ടികളാണെന്നാണ് വിവരം. കൊക്കയാറില്‍ ഏഴോളം വീടുകളാണ് തകര്‍ന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനെയും ഏത്തിച്ചിട്ടുണ്ട്. കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.
അതേസമയം, കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികള്‍, 2 പുരുഷന്‍മാര്‍, ഒരു സ്ത്രിയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്. വീടുകള്‍ ഇടുക്കി ജില്ലയിലും. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
അതേസമയം, കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications