കനകകിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടും പാലക്കാടും കിരീടം പങ്കുവച്ചു. ഇരു ജില്ലകളും 916 പോയിന്റാണ് കരസ്ഥമാക്കിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ഇരുജില്ലകളും കാഴ്ചവച്ചത്. ഒരു 20-ട്വന്റി മത്സര ചൂടുലായിരുന്നു കോഴിക്കോട് നഗരം. അവസാനം വന്ന ഹയര്‍ അപ്പീലുകളാണ് ജേതാക്കളെ തീരുമാനിച്ചത്.
കലോത്സവ ചരിത്രത്തില്‍ നാലാം തവണയാണ് ഇരുജില്ലകളും കിരീടം പങ്കിടുന്നത്. 15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജില്ലകള്‍ തമ്മില്‍ കിരീടം പങ്കുവച്ചിട്ടുള്ളത്. കോഴിക്കോട് കിരീടം ചൂടുന്നത് ഒന്‍പതാം തവണയാണ്. കഴിഞ്ഞ കലോത്സവത്തിലെ പരാജയത്തില്‍ പകരം വീട്ടാനുറച്ചായിരുന്നു പാലക്കാട് കലാകാരന്‍മാര്‍ കോഴിക്കോട് മണ്ണില്‍ എത്തിയത്. എന്നാല്‍ കോഴിക്കോട് പാലക്കാടിന് കിരീടം ഒറ്റയ്ക്ക് കൊണ്ടുപോകാന്‍ വിട്ടില്ല എന്നു തന്നെ പറയാം.

തൃശ്ശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത്. 899 പോയിന്റോടെയാണ് തൃശ്ശൂര്‍ തൊട്ടു പിറകിലായി എത്തിയത്. കണ്ണൂര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് അധ്യക്ഷനായ പരിപാടിയില്‍ സിനിമാതാരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ പങ്കെടുത്തു. 56ാം സ്‌കൂള്‍ കലോത്സവം ഇനി എറണാകുളത്തുവച്ച് നടക്കുന്നതാണ്.












Click it and Unblock the Notifications