ബിജെപി സംസ്ഥാന സമിതി അംഗത്തെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ ബി ജെ പി അംഗത്തെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി ജെ പി സംസ്ഥാ സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ആണ് നിയമിക്കുന്നത്. കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി പത്രാധിപര്‍ കൂടിയായ ഹരി എസ് കര്‍ത്ത.

Recommended Video
രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ - പ്രതിപക്ഷ നിരയില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സര്‍ക്കാറിനേയും ഗവര്‍ണ്ണറേയും രണ്ട് തട്ടിലാക്കിയത്. വിസി നിയമനത്തില്‍ സര്‍ക്കാര്‍ തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നുവെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്. കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന സര്‍ക്കാറിനും യൂണിവേഴ്‌സിറ്റിക്കും നോട്ടീസ് നല്‍കി. വിഷയത്തില്‍ ഹൈക്കോടതി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അയച്ച നോട്ടീസ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിലേക്ക് അയച്ചിരുന്നു.












Click it and Unblock the Notifications