പാലക്കാട് സര്‍ക്കാര്‍ ഐടിഐ ഇനി ലഫ്.കേണല്‍ നിരഞ്ജന്റെ പേരില്‍ അറിയപ്പെടും
പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് സമ്പൂര്‍ണ ബഹുമതികളോടെയാണ് എലമ്പുലാശേരി യാത്രമൊഴി ചൊല്ലിയത്. അതേസമയം, എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഇനിമുതല്‍ ലഫ്റ്റ്‌നന്റ് കേണല്‍ നിരഞ്ജന്റെ പേരില്‍ അറിയപ്പെടും.
എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് ധീര യോദ്ധാവിന്റെ പേര് നല്‍കാനാണ് അധികൃതരുടെ തീരുമാനം. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് നിരഞ്ജന്റെ ജന്മദേശമായ എലമ്പുലാശേരിയില്‍ സര്‍ക്കാര്‍ ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇനി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐടിഐ എന്നാകും സ്ഥാപനം അറിയപ്പെടുക. എലമ്പുലാശേരിയിലെ കളരിയ്ക്കല്‍ തറവാട്ട് പറമ്പിലാണ് നിരഞ്ജന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. നിരഞ്ജനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ ആ ഗ്രാമത്തിലേക്ക് ഒഴികിയെത്തിയിരുന്നു.
സൈനികപരമായ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ശേഷമാണ് നിരഞ്ജനെ എലമ്പുലാശേരി ഗ്രാമം യാത്രാമൊഴി നല്‍കിയത്. എലമ്പുലാശേരി കെഎയുപി സ്‌കൂളിലും നിരഞ്ജന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.












Click it and Unblock the Notifications