കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക എംഎൽഎമാരെ സ്വാഗതം ചെയ്ത് കേരള ടൂറിസം മന്ത്രി; ഇത് കേരളം കുതിരകച്ചവടത്തെ പറ്റി ആശങ്കവേണ്ട...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസിലെയും ജെഡിഎസിലെയും എംഎൽഎമാരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എംഎല്‍എമാര്‍ക്ക് എല്ലാ സഹായവും നൽകും. കുതിരകച്ചവടത്തെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം എംഎൽഎമാരെ സ്വാഗതെ ചെയ്തിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് എത്തുക. വ്യാഴാഴ്ച രാത്രി 11.30 ഓടെ കൊച്ചിയിലെത്താനായിരുന്നു തീരുമാനമെങ്കിലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മൂന്ന് ചേട്ടേർഡ് വിമാനങ്ങൾ റദ്ദാക്കി. ഇതോടെ വ്യാഴാഴ്ച എത്താൻ പറ്റാതാവുകയായിരുന്നു. കേരളം എംഎൽഎമാർക്ക് വൻ സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tweet

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഇവര്‍ക്ക് അകമ്പടി സേവിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. അര്‍ധരാത്രിയില്‍ ചെറിയ വിമാനങ്ങള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കാറില്ലെന്ന ന്യായം പറഞ്ഞാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചാർട്ടേർഡ് വിമാനം റദ്ദാക്കിയത്. രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതോടെ അനിശ്ചിതത്വത്തിലായ യാത്ര വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കാനും നീക്കമുണ്ട്.

Recommended Video

cmsvideo
എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

English summary
Kerala Tourism Minister Kadakampally Surendran's tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X