തോരാതെ പെയ്യുന്ന മഴ ഓർമ്മയാകും!സംസ്ഥാനത്ത് മഴ കുറയുമെന്ന് പ്രവചനം, സംഭവിക്കുന്നത് ഞെട്ടിക്കും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോരാതെ മഴപെയ്യുന്നത് ഇനി ഓർമ്മയായി മാറിയേക്കും. കാറ്റിന്റെ ഗതിമാറ്റം കാരണം മഴയുടെ അളവിൽ വൻ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മഴമേഘങ്ങൾ പെയ്യാതെ വഴിമാറി പോകുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങൾ കാണാനില്ല!ലക്ഷങ്ങൾ വില വരുന്ന വജ്രങ്ങൾ!സംഭവം മുക്കി?

സാധാരണ ജൂൺ-ജൂലായ് മാസങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ജലാംശം കുറയുന്നതായും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത്തവണയും സാധാരണ പോലെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നുണ്ടെങ്കിലും സാധ്യതയില്ലെന്നാണ് വിരമിച്ച കാലാവസ്ഥ ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാറ്റിന്റെ ഗതിമാറ്റമാണ് മഴക്കുറവിന് പ്രധാന കാരണമായി പറയുന്നത്.

ജലാംശം കുറയുന്നു...

ജലാംശം കുറയുന്നു...

അന്തരീക്ഷത്തിൽ ജലാംശം കുറയുന്നതായാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. അതിനാൽ സാധാരണ ഈ സമയങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.

മഴക്കുറവിന് പ്രധാന കാരണം...

മഴക്കുറവിന് പ്രധാന കാരണം...

കാറ്റിന്റെ ഗതിമാറ്റമാണ് മഴക്കുറവിന് പ്രധാന കാരണം. ഇടവപ്പാതി (ജൂൺ) മുതൽ ഞാറ്റുവേല പകുതി വരെയാണ് (ജൂലായ് പകുതി) സംസ്ഥാനത്ത് സാധാരണയായി കനത്ത മഴ ലഭിക്കാറുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് കാരണം...

കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് കാരണം...

മുംബൈ തീരത്തുണ്ടായ ന്യൂനമർദ്ദമാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്ത കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷർ പറയുന്നത്.

മഴ കുറഞ്ഞേക്കും...

മഴ കുറഞ്ഞേക്കും...

സംസ്ഥാനത്ത് ഇത്തവണയും സാധാരണ പോലെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെങ്കിലും, മഴ കുറഞ്ഞേക്കുമെന്നാണ് വിരമിച്ച കാലാവസ്ഥ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ സ്കൈമാറ്റിന്റെ അഭിപ്രായം.

മേഘങ്ങൾ ചിതറി പോയി...

മേഘങ്ങൾ ചിതറി പോയി...

കഴിഞ്ഞമാസം ആദ്യം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നു മഴമേഘങ്ങൾ സജീവമായെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ മർദ്ദത്തെതുടർന്നു മേഘങ്ങൾ ചിതറി, കാറ്റു ദിശതെറ്റി.

ഉത്തരേന്ത്യയിൽ കനത്ത മഴ...

ഉത്തരേന്ത്യയിൽ കനത്ത മഴ...

ഒറീസയിലെ ന്യൂനമർദ്ദം കാരണം കാറ്റു വഴിമാറുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കാൻ കാരണമാകുകയും ചെയ്തു. സാധാരണ ജൂലായ് അവസാനം മുതലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കാറുള്ളത്.

വയനാട്ടിലും പാലക്കാടും മഴ കുറവ്...

വയനാട്ടിലും പാലക്കാടും മഴ കുറവ്...

സംസ്ഥാനത്ത് ഏറ്റവും കുടുതൽ മഴ ലഭിച്ചത് തെക്കൻ ജില്ലകളിലാണ്. പ്രാദേശിക മഴയാണ് കൂടുതൽ. വയനാട്ടിലും പാലക്കാടുമാണ് ഇത്തവണ ഏറ്റവും കുറവ് മഴ പെയ്തത്. മേഘങ്ങൾ ഉയർന്ന പ്രദേശങ്ങളിലെത്തുമ്പേ‍ാൾ കനത്ത മഴ പെയ്യേണ്ടതാണെങ്കിലും മറിച്ചാണ് അനുഭവപ്പെടുന്നത്.

English summary
kerala; weather forecast monsoon rain fall will down.
Please Wait while comments are loading...