Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍ത്ത് മഴ പെയ്തിട്ടും കാര്യമുണ്ടായില്ല; ജൂണ്‍ മാസത്തില്‍ ലഭിച്ച മഴയുടെ അളവില്‍ കുറവ്!

കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച ആദ്യമാസത്തില്‍ ലഭിച്ച മഴയുടെ അളവില്‍ കുറവെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ നാല് ശതമാനത്തിന്റെ കുറവാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. ശരാശരി 648.2 മി.മീറ്റര്‍ മഴയായിരുന്നു ജൂണില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സ്ഥാനത്ത് ഇത്തവണ 620.4 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം 2018 ന് ശേഷം ജൂണില്‍ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തത്.

1991 ലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. എന്ന് 1061 മി. മീറ്റര്‍ മഴയാണ് പെയ്തത്. അതിന് ശേഷം 2013 ല്‍ 1042 മി. മീറ്റര്‍ മഴയും ലഭിച്ചിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സാധാരണ ജൂണില്‍ ലഭിക്കേണ്ട മഴ 648 മില്ലി മീറ്ററും ജൂലൈയില്‍ ലഭിക്കേണ്ട മഴ 652 മില്ലി മീറ്ററുമാണ്. ഇത്തവണ കാലവര്‍ഷം നേരത്തെ ആരംഭിച്ചിരുന്നു. കാലവര്‍ഷം ആരംഭിച്ച മേയ് 24 മുതല്‍ ഇതുവരെ 70% അധിക മഴ ലഭിച്ചു.

rain

അതേസമയം ജലസേചന വകുപ്പിന്റെ കണക്കില്‍ ഇതിലും കൂടുതല്‍ മഴ ലഭിച്ചു എന്നാണ് പറയുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഇക്കാലയളവില്‍ കുറവ് മഴയാണ് ലഭിച്ചത്. 2024 ല്‍ 25% ഉം 2023 ല്‍ 60% മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു 2023 ലേത് എന്നും കണക്കുകള്‍ പറയുന്നു.

ഇത്തവണത്തെ കാലവര്‍ഷത്തില്‍ 30 ദിവസത്തില്‍ 11 ദിവസം മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. അതേസമയം മേയ് 24 മുതല്‍ ഇതുവരെ 20 ദിവസം സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുമുണ്ട്. ജൂണ്‍ 1 മുതലുള്ള കണക്ക് പ്രകാരം പത്തനംതിട്ട (14%) കണ്ണൂര്‍ (13%), പാലക്കാട് (12%) തൃശൂര്‍ (9%), ആലപ്പുഴ (6%) എന്നീ ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.

ഏറ്റവും കുറവ് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആണ്. മേയ് 23 മുതല്‍ 30, ജൂണ്‍ 10- 18, ജൂണ്‍ 25-27 കാലയളവില്‍ ആണ് കാലവര്‍ഷം ശക്തമായത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു. വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജൂണ്‍ 29 ന് മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടിയും വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+