കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ അടുത്ത മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാത്രിയില്‍ അടുത്ത മണിക്കൂറുകളില്‍ 4 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇതിനാലാണ് മത്സ്യബന്ധനത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച മഴ കേരളത്തില്‍ പലയിടത്തും ശക്തമാണ്. കേരളത്തില്‍ പരക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

rain

കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ന് മുതല്‍ മെയ് 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം.

 ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍ ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍

വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കരുത് എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കണം. വളര്‍ത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുകയാണ് വേണ്ടത്. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കുവന്നതാണ്. മിന്നലാഘാതം ഏറ്റ ആളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കുക. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്.

English summary
Kerala Weather Updates: this four districts are likely to receive heavy rains in the next few hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X