Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Recommended Video

cmsvideo
    കേരളത്തിൽ വീണ്ടും ശക്തമായ മഴ! | Oneindia Malayalam

    തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം അസാധാരണമായ ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. സാധാരണ മേഘാവൃതമായി കാണാറുള്ള സെപ്റ്റംബർ മാസത്തിൽ ഇക്കുറി തെളിഞ്ഞ ആകാശമാണ്. പകൽ 9 മണിക്കൂറോളം സൂര്യൻ പ്രകാശിച്ച് നിൽക്കുക തന്നെയാണ്.

    ചൂടിന് ആശ്വാസമായി കേരളത്തിൽ വീണ്ടും മഴ ശക്തമാവുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് ഇതിന് കാരണം. കേരളത്തിൽ ഇതിന്റെ സ്വാധീനം തുടക്കത്തിൽ കുറവായിരിക്കുമെങ്കിലും പിന്നീട് ശക്തമാകും

    rain

    ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഈ മാസം 21 മുതൽ മെച്ചപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത.

    ചൊവ്വാഴ്ച രൂപം കൊള്ളുന്ന ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. ഇത് ആന്ധ്രാപ്രദേശ്, തെലങ്കാന തെക്കൻ ഒ‍ഡീഷയുടെ തീരങ്ങളിലേക്കും കടക്കും. അതേ സമയം കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    അതേസമയം വരൾച്ചാ സൂചന നൽകി കേരളത്തിലെ കിണറുകളിലേയും പുഴകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നതിൽ ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രളയക്കുത്തൊഴുക്കിൽ പുഴകളിലെ മണ്ണും മണലും ഒലിച്ചു പോയിട്ടുണ്ട്. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകിപ്പോയി. ഇതാണ് നദീതട ജില്ലകളിലെ കിണറുകളിൽ ജലനിരപ്പ് കുറയാൻ കാരണമായതെന്നും വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+