കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിക്കൊല്ലൂര്‍ സംഭവം: തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും പോലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസ് സ്റ്റേഷനില്‍ സൈനികന് മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ട് കേരളത്തില്‍ പൊലീസിന് എന്തുമാകാമെന്ന ധിക്കാരമാണ്. സൈനികനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം ലോകത്തെല്ലാവരും കണ്ടതാണ്. നിനക്ക് തോക്കെടുത്ത് വെടിവെക്കാന്‍ വിരല്‍ ഉണ്ടാവില്ലെന്ന് പറഞ്ഞാണ് വിഷ്ണുവിനെ പൊലീസുകാര്‍ ഉപദ്രവിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

k surendran

കിളിക്കൊല്ലൂരിലെ പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആക്രമിക്കപ്പെട്ടത് രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികനാണ്. പിണറായി വിജയന്‍ ഭരണത്തില്‍ പൊലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഎം ഗുണ്ടകളും പൊലീസ് സഖാക്കളും അഴിഞ്ഞാടുകയാണ്. പൊലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് പുതിയ വെല്ലുവിളി; ഒട്ടക പനി സാധ്യതയെന്ന് റിപ്പോര്‍ട്ട്... എന്താണ് കാമല്‍ ഫ്‌ളുഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് പുതിയ വെല്ലുവിളി; ഒട്ടക പനി സാധ്യതയെന്ന് റിപ്പോര്‍ട്ട്... എന്താണ് കാമല്‍ ഫ്‌ളു

അതേസമയം, സംഭവത്തില്‍ ഇന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മിഷന് കൈമാറിയത്. സൈനികന്‍ വിഷ്ണുവിനെയും സഹോദരനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വച്ച് തന്നെയാണെന്നും മര്‍ദ്ദിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വപ്‌നയുടെ ആരോപണം യുഡിഎഫ് സര്‍ക്കാരിനെതിരായിരുന്നെങ്കില്‍ ഭരണം പോയേനെ; നേതൃത്വത്തെ കൊട്ടി മുരളീധരന്‍സ്വപ്‌നയുടെ ആരോപണം യുഡിഎഫ് സര്‍ക്കാരിനെതിരായിരുന്നെങ്കില്‍ ഭരണം പോയേനെ; നേതൃത്വത്തെ കൊട്ടി മുരളീധരന്‍

പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയെങ്കിലും ഇതിന് കൃത്യമായ തെളിവുകളില്ല. അതുകൊണ്ട് മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോര്‍ട്ട് തളളി സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം റിപ്പോര്‍ട്ടില്‍ ഉന്നത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് മര്‍ദ്ദനമേറ്റ വിഘ്നേഷ് പറയുന്നത്. അരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കേസ് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാനുള്ല ശ്രമവും നടക്കുന്നുണ്ട്.

English summary
Killikollur incident: K Surendran says the police report of no evidence is strange
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X