കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെൻകുമാറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; തെളിവുകൾ പുറത്തുവിടണമെന്ന് കെകെ രമ!!

  • By Akshay
Google Oneindia Malayalam News

വടകര: മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമുള്ളതെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ കെകെ രമ. ഉന്നത ഗുഢാലോചന നടന്നിരുന്നുവെന്ന് ഞങ്ങൾ ഉന്നയിച്ചതാണ്. പോലീസ് മേധാവി തന്നെ അത് ശരിവെക്കുകയും ചെയതു. വ്യക്തമായ ബോധ്യമില്ലാതെ സെൻകുമാറിനെപോലെയുള്ളവർ ഇത്തരം അഭിപ്രായം പറയാൻ മുതിരില്ലെന്നും കെകെ രമ പറഞ്ഞു.

ടിപി വധത്തിൽ ഗൂഢാലോച നടന്നു​വെന്നും അതു സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഇതേക്കുറിച്ച്​ ബോധ്യമുള്ളതു​കൊണ്ടാണ് പ്രത്യേകം കേസ്​ രജിസ്റ്റർ ചെയ്തതെന്നും സർവിസിൽ​നിന്ന്​ വിരമിച്ചശേഷം സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. ടിപി വധക്കേസിന്റെ പേരിൽ പി ജയരാജൻ പറഞ്ഞതുകൊണ്ടാകാം പോലീസ് മേധാവി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വെളിപ്പെടുത്തൽ കൂടുതൽ കരുത്താകും

വെളിപ്പെടുത്തൽ കൂടുതൽ കരുത്താകും

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിയമ പോരാട്ടത്തിന് ഇത്തരം വെളിപ്പെടുത്തലുകൾ കൂടുതൽ കരുത്താകും എന്നും കെകെ രമ അഭിപ്രായപ്പെട്ടു.

തെളിവുകൾ പുറത്ത് വിടാൻ തയ്യാറാകണം

തെളിവുകൾ പുറത്ത് വിടാൻ തയ്യാറാകണം

അധികാരത്തിൽ നിന്ന് ഒഴിഞ്ഞ സാഹചര്യത്തിൽ ഇതേ കുറിച്ച് കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെങ്കിൽ പുറത്തു പറയാൻ സെൻകുമാർ തയ്യാറാകണമെന്നും രമ ആവശ്യപ്പെട്ടു.

ടിപി കേസ് പൂർണ്ണമായും തെളിഞ്ഞിട്ടില്ല

ടിപി കേസ് പൂർണ്ണമായും തെളിഞ്ഞിട്ടില്ല

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പൂര്‍ണമായും തെളിഞ്ഞിട്ടില്ലെന്നും ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇനി തെളിവ് ലഭിക്കാൻ ബുദ്ധിമുട്ടും

ഇനി തെളിവ് ലഭിക്കാൻ ബുദ്ധിമുട്ടും

ഇനി തെളിവുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പലതും ബാക്കിയാണ്. മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ട്. അതൊന്നും ഇനി കിട്ടില്ല. ഒരു വര്‍ഷത്തോളമേ അതെല്ലാം ലഭിക്കൂ. പല തെളിവുകളും ഇനി കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

മാറ്റിയത് പി ജയരാജൻ പറഞ്ഞിട്ട്?

മാറ്റിയത് പി ജയരാജൻ പറഞ്ഞിട്ട്?

തന്നെ പോലീസ് മേധാവി സ്ഥനത്ത് നിന്നും മാറ്റിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞിട്ടാകാമെന്നും മുൻ പോലീസ് മേധാവി ടിപി സെൻ കുമാർ പറഞ്ഞിരുന്നു.

ടിപി കൊല്ലപ്പെടുന്നത് 2012ൽ

ടിപി കൊല്ലപ്പെടുന്നത് 2012ൽ

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.

നേതാക്കളും അകത്ത് കിടനിനരുന്നു

നേതാക്കളും അകത്ത് കിടനിനരുന്നു

കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രമുഖ നേതാക്കളെ ടിപി കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ പി.മോഹനന്‍, സിഎച്ച് അശോകന്‍, കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, പികെ കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.

English summary
KK Rama's comments about TP Senkumar's reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X