കെകെ ശൈലജ പിആര്‍ ബിംബവത്കരണത്തിന്റെ പ്രതീകം; ഇടതുമുന്നണി നാടിനെ വഞ്ചിച്ചെന്ന് കെ സുധാകരന്‍
കണ്ണൂര്‍: ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊവിഡ് പ്രതിരോധിച്ചതിന്റെ നേട്ടമൊന്നും ശൈലജയ്ക്കില്ലെന്നും, എല്ലാം പിആര്‍ വര്‍ക്കാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊവിഡ് ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ നോക്കിയ ഏക സര്‍ക്കാര്‍ കേരളത്തിലുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.
കെകെ ശൈലജയുടെ ഭൂരിപക്ഷമല്ല, കോവിഡ് മൂലം കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ്. പിആര്‍ വര്‍ക്കിനാല്‍ ഒരാളെ എത്രമാത്രം ബിംബവത്കരിക്കാന്‍ കഴിയുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ശ്രീമതി കെകെ ശൈലജയെന്ന മുന്‍ ആരോഗ്യ മന്ത്രി. ലോകത്തെ കോവിഡ് കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ അതിലും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഒരേയൊരു സര്‍ക്കാര്‍ കേരളത്തിലേതാണെന്നും സുധാകരന്‍ ആരോപിച്ചു.

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍
ഒരു ഭാഗത്ത് കോവിഡിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്തിക്കൊണ്ടും, മറുഭാഗത്ത് ടെസ്റ്റിംഗ് കുറച്ചുകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന പെരും കള്ളം പ്രചരിപ്പിച്ചും ഈ നാടിനെ വഞ്ചിച്ച സര്‍ക്കാരാണ് ഇടതു മുന്നണിയുടേത്.പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും മരണങ്ങളുടെ എണ്ണം പോലും ഒളിച്ചുവെച്ച് 'രക്ഷക ' പ്രതിച്ഛായ നേടാന്‍ പിണറായി വിജയനും കെകെ ശൈലജയും ശ്രമിച്ചപ്പോള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പോലും അന്യമായെന്നും അദ്ദേഹം പറയുന്നു.
പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടപ്പോളാണ് കണക്കുകള്‍ ഭാഗികമായി പുറത്തുവന്നത്. ആ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള കേരളത്തിലാണ് പിണറായി വിജയനും കെ കെ ഷൈലജയും അനുചരവൃന്ദവും ചേര്‍ന്ന് ഇത്രയധികം മരണങ്ങള്‍ സൃഷ്ടിച്ചതെന്നോര്‍ക്കണം. ജനം ജീവന് വേണ്ടി ഓടുമ്പോള്‍ കോടികളുടെ അഴിമതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.
29-03-2020-ല്‍ ഒരേ ദിവസം തന്നെ കെയ്‌റോണ്‍ എന്ന കമ്പനിയില്‍ നിന്ന് 550 രൂപയ്ക്കും അറിയപ്പെടാത്ത 'ഷാന്‍ഫാര്‍മ' എന്ന മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്ക്കും പിപിഇ കിറ്റുകള്‍ വാങ്ങാന്‍ അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ തന്നെയാണ് തീരുമാനിച്ചത്.
കോടികളുടെ ഈ അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ് . ഈ ദുരന്തകാലത്ത് ആരോഗ്യവകുപ്പില്‍ നടന്ന ആയിരക്കണക്കിന് കോടി രൂപയുടെ പര്‍ച്ചേസുകളും സംശയത്തിന്റെ നിഴലിലാണ്. രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ, ജീവന്‍ കൈയ്യില്‍ പിടിച്ചു ഒരു നാട് മുഴുവന്‍ നെട്ടോട്ടമോടുമ്പോള്‍, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാന്‍ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു?
സിപിഎം സൈബര്‍ ഗുണ്ടകളുടെ തണലില്‍ എക്കാലവും ജനങ്ങളെ കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്.കള്ള പ്രചാരണം കൊണ്ട് നിങ്ങള്‍ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങള്‍ പറയേണ്ടി വരും.












Click it and Unblock the Notifications