കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ സ്‌നേഹികള്‍ അറിയുന്നുണ്ടോ നായയുടെ കടിയേറ്റവരുടെ എണ്ണം; കേരളത്തിന്റെ അവസ്ഥ ഭീകരം

കേരളത്തിന്റെ അവസ്ഥ ഭീകരം. മൂന്ന് മാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് 31,114 പേര്‍ക്ക്.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: തെറുവു നായകളെ കൊല്ലണമെന്നും കൊല്ലരുതെന്നും അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ നടക്കുമ്പോഴും നായകളുടെ കടി കിട്ടുന്നതില്‍ യാതൊരു കുറവുമില്ല. സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ 31,114 പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് റിപ്പോര്‍ട്ട്.

വയനാട്ടിലും കാസര്‍കോടും ഒഴികേയുള്ള ജില്ലകളില്‍ ആയിരത്തിലേറെ പേര്‍്കകാണ് കടിയേറ്റത്. കഴിഞ്ഞ ജൂണ്‍, ജുലൈ, ആഗസ്ത് മാസങ്ങളിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കടിയേറ്റത് തിരുവനന്തപുരത്താണ്. 6042 പേര്‍ക്കാണ് തെരുവ് നായകളുടെ കടിയേറ്റിട്ടുള്ളത്.

Stray Dog

ആരോഗ്യ മന്ത്രി കെകെ ശൈലജ നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം. പാലക്കാട് 4,304 പേര്‍ക്കും കൊല്ലത്ത് 4,123 പേര്‍ക്കും തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്.വളരെ ഭാകരമായ പ്രശ്‌നമാണ് തെരുവ് നായ വിഷയത്തില്‍ കേരളം നേരിടുന്നത്രണ്ടോ മൂന്നോ വര്‍ഷത്തിനകം തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ സാധിക്കും.

അതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് തെരുവ് നായ പ്രശ്‌നെ ചര്‍ച്ച ചെയ്‌തെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. തെരുവ് നായകളുടെ കടിയേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട്. കടിയേറ്റവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാനും ആലോചനയുണ്ടെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

English summary
Minister KK Shylaja's statement about street dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X