കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീര്‍ കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയത് പോലീസിന്റെ വീഴ്ച... കോടതി ഉത്തരവിലെ വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചുകൊന്ന കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സുഹൃത്ത് വഫ ഫിറോസ് എന്നിവരെ നരഹത്യ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് പോലീസിന്റെ വീഴ്ച അക്കമിട്ട് നിരത്തുന്നത്.

i

പ്രതിയുടെ പദവി നോക്കേണ്ട കാര്യം പോലീസിനില്ല. ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. രക്ത സാംമ്പിള്‍ എടുക്കാന്‍ പ്രതി സമ്മതിച്ചില്ലെങ്കില്‍ പോലീസിന് നിര്‍ബന്ധപൂര്‍വം നടപടികള്‍ സ്വീകരിക്കാം. നരഹത്യ വകുപ്പ് ചുമത്തിയ പോലീസ് അതിനുള്ള തെളിവ് ഹാജരാക്കിയില്ല. മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന സാക്ഷിമൊഴി മാത്രമാണ് പോലീസ് വിശദീകരിക്കുന്നത്.

പോലീസ് ആദ്യഘട്ടത്തില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. കേസ് അട്ടിമറിക്കാന്‍ ശ്രീറാമിന് ഉദ്ദേശമുണ്ടായിരുന്നു എങ്കില്‍ പ്രതി ഒളിവില്‍ പോകില്ലേ. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം പോലീസ് സംഭവസ്ഥലത്തെത്തി. ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് പോലീസിന് അറിയാമായിരുന്നു എങ്കിലും തടഞ്ഞില്ല. ശ്രീറാം മദ്യപിച്ചോ എന്ന് ഈ വേളയില്‍ പരിശോധിച്ചില്ല.

യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!! ഒരു വര്‍ഷത്തിനിടെ ആദ്യം, കേരളത്തില്‍ കുത്തനെ കൂടിയുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!! ഒരു വര്‍ഷത്തിനിടെ ആദ്യം, കേരളത്തില്‍ കുത്തനെ കൂടി

തിരിച്ച് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പോലീസ് നടത്തേണ്ട പ്രാഥമിക നിയമനടപടികള്‍ ചെയ്തില്ല. മരണത്തിന് കാരണമായ കാര്യങ്ങളും കുറ്റപത്രത്തിലില്ല. മദ്യപിച്ചു എന്നതിന് സാക്ഷിമൊഴി മാത്രം പോരെന്നും തെളിവ് വേണമെന്നും പോലീസിന് അറിയില്ലേ എന്നും കോടതി ചോദിക്കുന്നു. സംഭവം നടന്നപ്പോള്‍ പോലീസ് അലസമായി ഇടപെട്ടു എന്നാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികള്‍ക്കെതിരായ നരഹത്യ വകുപ്പ് കഴിഞ്ഞ ദിവസം കോടതി നീക്കം ചെയ്തിരുന്നു. കേസ് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുകയും ചെയ്തു. അടുത്ത മാസം പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് കോടതി തള്ളിയത്. ഇപ്പോള്‍ രണ്ടര വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെയുള്ളത്.

English summary
KM Basheer case: Kerala Police Did Not Take Strict Procedure From The Start- Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X