കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണ് ഈ വിധിയെന്ന് കെഎം മാണി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ഉടമകള്‍ക്കെതിരെയുള്ള സുപ്രീംകോടതി വിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് കെഎം മാണി പറഞ്ഞു. മദ്യനയം സുപ്രീംകോടതി ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിനാണ് കോടതി അംഗീകാരം നല്‍കിയിരിക്കുന്നതെന്നും മാണി വ്യക്തമാക്കി.

സര്‍ക്കാരിന് ആശ്വാസകരമായ വിധി വന്നതോടെ നേതാക്കളെല്ലാം പ്രതികരിച്ചു തുടങ്ങി. സാമൂഹിക നന്മ ലക്ഷ്യംവെച്ച് കൊണ്ടുവന്ന മദ്യനയം കോടതി ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നാണ് മന്ത്രി കെ.ബാബു പറഞ്ഞത്. ഇതിലൂടെ മദ്യം എന്ന വിഷം തുടച്ചുമാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കോടതി വിധിയോട് മറ്റ് നേതാക്കള്‍ പ്രതികരിച്ചതെങ്ങനെയെന്ന് നോക്കാം.

സര്‍ക്കാരിന് ലഭിച്ച അംഗീകാരം

സര്‍ക്കാരിന് ലഭിച്ച അംഗീകാരം

സുപ്രീംകോടതി വിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്നാണ് കെഎം മാണി പ്രതികരിച്ചത്.

വിധിയില്‍ സന്തോഷം

വിധിയില്‍ സന്തോഷം

സാമൂഹിക നന്മ ലക്ഷ്യംവെച്ച് കൊണ്ടുവന്ന മദ്യനയം കോടതി ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നാണ് മന്ത്രി കെ.ബാബു പറഞ്ഞത്. ഇതിലൂടെ മദ്യം എന്ന വിഷം തുടച്ചുമാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിധി ചരിത്ര പ്രധാനം

വിധി ചരിത്ര പ്രധാനം

സുപ്രീംകോടതി വിധി ചരിത്ര പ്രധാനമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു. ബാറുടമകളുടെ വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ടെന്നും സുധീരന്‍ പറഞ്ഞു.

രാഷ്ട്രീയപരമായ വിജയം

രാഷ്ട്രീയപരമായ വിജയം

നിയമപരവും ധാര്‍മികവും രാഷ്ട്രീയവുമായ വിജയമാണിതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മദ്യനയം കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

സാമൂഹിക പ്രതിബദ്ധതയുള്ള വിധി

സാമൂഹിക പ്രതിബദ്ധതയുള്ള വിധി

സാമൂഹിക പ്രതിബദ്ധതയുള്ള വിധിയാണിതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
KM Mani reacts to bar case supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X