കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'55 മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്?'

Google Oneindia Malayalam News

കോഴിക്കോട്: 55 മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കെഎം ഷാജി. കേരളത്തില്‍ ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെ ആണെന്നും ഷാജി ആരോപിച്ചു. വീടിന്റെ മതില് ചാടിക്കടന്നാണ് പി ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ ലാവ്ലിന്‍ കേസുവെച്ച് വിലപേശി ആര്‍എസ്എസ് കേരളത്തില്‍ അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷാജി പറഞ്ഞു ഓരോ കാര്യങ്ങള്‍ പരിശോധിച്ചാലും അത് വ്യക്തമാവും എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി ഒരു തമാശയാണെന്നും തൃക്കാക്കരയില്‍ അടക്കം അവരുടെ സ്ഥാനാര്‍ഥിയെ നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഷാജി പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അവര്‍ വിലയ്ക്ക് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും ഷാജി പറഞ്ഞു.കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സൗഹൃദസംഗമങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.

km shaji

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിനെ ചോദ്യം ചെയ്യല്‍ തുടരുക ആയിരുന്നു. രാഹുല്‍ തല്‍കിയ ഉത്തരം തൃപ്തികരമല്ലെന്ന് പറഞ്ഞായിരുന്നു തുടര്‍ച്ചയായി അദ്ദേഹത്തെ ചോദ്യം ചെയ്തത്.

 'അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത്' 'അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത്'

അതേസമയം, അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സംഗമത്തില്‍ പറഞ്ഞു. ബാബരി തകര്‍ച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്തതു പോലെയാണ് സാദിഖലി തങ്ങള്‍ ഇറങ്ങിയതെന്നും അത്തരം സംഘടനകള്‍ വളര്‍ന്നാല്‍ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർ

കേരളം റെയില്‍ തെറ്റരുത് എന്നു തോന്നിയത് കൊണ്ടാണ് അത്. അതിന് ഭീഷണിയുണ്ടായപ്പോള്‍ ആണ് ഇങ്ങനെയൊരു പരിപാടി നടന്നത്. നമ്മള്‍ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ അര്‍ത്ഥവത്തായിരുന്നു. സാമൂഹിക പരിവര്‍ത്തനത്തിനും സംവരണത്തിനും വിശ്വാസ സംരക്ഷണത്തിനും മനുഷ്യപുരോഗതിക്കും വികസനത്തിനും എല്ലാം വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ആയിരുന്നു അത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
km shaji criticized cm pinarayi vijayan and enforcement directorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X