Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗനം കൊണ്ട് കീഴടങ്ങുന്നതല്ല ഡിപ്ലോമസി.. നോ പറയാനാകണം; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി വീണ്ടും കെഎം ഷാജി

കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരെ പരോക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീഴടങ്ങുകയും പുകഴ്ത്തി പറഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് റിലേഷന്‍സ് എന്ന് കെ എം ഷാജി തുറന്നടിച്ചു. മുസ്ലീം ലീഗ് നേതൃത്വം ശക്തമായി വിമര്‍ശനം നടത്തുന്നില്ല എന്ന് പറയുന്നതിനിടെയാണ് കെ എം ഷാജിയുടെ പ്രതികരണം.

പി കെ കുഞ്ഞാലിക്കുട്ടി സര്‍ക്കാരിനോട് മൃദുസമീപനം പുലര്‍ത്തുകയാണ് എന്ന് കഴിഞ്ഞ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം. പറയേണ്ടിടത്ത് പറയുന്നത് പോലെ നോ പറയാന്‍ കഴിയുന്ന ശക്തിയാണ് ഡിപ്ലോമാറ്റിക് റിലേഷന്‍ എന്ന് പറയുന്നത്. ഈ പ്രസ്ഥാനത്തിന് വേണ്ടി ബലിയര്‍പ്പിച്ച ഒരുപാട് ആളുകളുണ്ട്. കുറച്ചൊന്നുമല്ല.

1

മജീദും റഹ്മാനും കുഞ്ഞിപ്പയും മാത്രമല്ല. തെരുവില്‍ പിടഞ്ഞ് വീണ് മരിച്ച എത്ര ചെറുപ്പക്കാര്‍. ഷുക്കൂറിനെ അറിയോ. എന്റെ അനുജനെ പോലെ എനിക്കറിയാം. ആ കൊലപാതകം നടക്കുന്ന നിമിഷം മുതല്‍ ആ കുടുംബത്തെ എനിക്കറിയാം. അങ്ങനെ എത്ര പേര്‍. അവരുടെ കാര്യങ്ങള്‍, വസ്തുതകള്‍, അവര്‍ ഏറ്റെടുക്കുന്ന പ്രശ്‌നങ്ങള്‍ ആ മുദ്രാവാക്യങ്ങളെ ഏതെങ്കിലും ഒരു തുരങ്ക സൗഹൃദത്തിന്റെ പേരില്‍ ബലി കൊടുക്കേണ്ടി വന്നാല്‍ അതിന് ഡിപ്ലോമസി എന്നല്ല പറയേണ്ടത്, ഭീരുത്വം എന്നാണ്. കൂട്ടിക്കൊടുപ്പ് എന്നാണ് അതിന്റെ പേര് ഒറ്റുകൊടുക്കല്‍ എന്നാണ്, കെ എം ഷാജി പറയുന്നു.

2

ഇതാദ്യമായല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കന്മാര്‍ക്ക് മുട്ടുവിറയ്ക്കുന്നു എന്ന് കെ എം ഷാജി നേരത്തെ പറഞ്ഞിരുന്നു. അണികളെ വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവില്‍ പോയി മറ്റുള്ളവര്‍ക്ക് സ്തുതി പാടുന്നവരുടെ കാപട്യം ഏറെ വലുതാണെന്നും ജനുവരിയില്‍ പറഞ്ഞിരുന്നു.

3

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

നേതാക്കന്മാര്‍ പറഞ്ഞിട്ടാണ് പ്രവര്‍ത്തകര്‍ സമരമുഖത്തേക്കിറങ്ങുന്നതെന്നും അവരുടെ വാപ്പ പറഞ്ഞിട്ടല്ലെന്നും ഷാജി പറഞ്ഞിരുന്നു. പ്രവര്‍ത്തകരുടെ കൂടെ നിന്നുകൊടുക്കാന്‍ കഴിയണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. അണികളെ തീപാറിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്ന പണിയല്ല നേതാക്കന്മാരുടേത്. അവരുടെ പ്രശ്നങ്ങളില്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

4

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

പിണറായി ബഹുമാനം ലീഗിന്റെ ചെലവില്‍ വേണ്ടെന്നും കെ എം ഷാജി തുറന്നടിച്ചിരുന്നു. മുസ്ലീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എന്നും നിലപാട് എടുത്തിട്ടുള്ളയാളാണ് കെ എം ഷാജി. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തമ്മിലുള്ള കൂടിക്കാഴ്ചയേയും കെ എം ഷാജി വിമര്‍ശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+