Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് കെഎം ഷാജി കോടതിയില്‍; നല്‍കരുതെന്ന് വിജിലന്‍സ്

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. കോടതിയില്‍ ഷാജി ഉന്നയിച്ചതാണ് ഇക്കാര്യം. നേരത്തെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷത്തിലധികം രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇത് തിരികെ നല്‍കണമെന്നാണ് ഷാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന നിലപാടിലാണ് ഷാജി. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു ഷാജിയില്‍ നിന്ന് ഇത്രയും വലിയ തുക വിജിലന്‍സ് പിടിച്ചെടുത്തത്. അതേസമയം ഈ പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

1

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. സിപിഎം നേതാവായ കുടുവന്‍ പത്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. മുസ്ലീം ലീഗിന്റെ മുന്‍ നേതാവാണ് ഷാജി കോഴി വാങ്ങിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.

സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ തന്നെ സ്ഥിര നിയമനം ലഭിച്ചുവെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

ഈ വീട് അടക്കം കള്ളപണം വെളുപ്പിക്കില്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പിരിച്ചെടുത്ത പണമാണെന്നും, ഇതിന് കൗണ്ടര്‍ ഫോയില്‍ ഉണ്ടെന്നുമാണ് ഷാജി അവകാശപ്പെട്ടത്.

താന്‍ എംഎല്‍എ ആയതിന് ശേഷം രണ്ട് ഭൂമി ഇടപാടുകളാണ് നടത്തിയിട്ടുള്ളതെന്നും ഷാജി പറഞ്ഞിരുന്നു. കണ്ണൂരില്‍ വീടിരിക്കുന്ന പത്ത് സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിന് ശേഷം വാങ്ങിയിട്ടുള്ളതെന്നായിരുന്നു ഷാജി അവകാശപ്പെട്ടിരുന്നു. എന്നാല്‍ 1.47 കോടിയുടെ അനധികൃത സ്വത്തു ഷാജി സമ്പാദിച്ചതായിട്ടാണ് വിജിലന്‍സ് പറയുന്നത്.

ഷാജിയുടെ 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശ യാത്രകളും വിജിലന്‍സ് നേരത്തെ പരിശോധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഈ വിവാദം ശക്തമായിരുന്നു. ഷാജി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+