കെഎംഎംഎല്‍ 2020 ഒക്ടോബര്‍ മുതല്‍ ആരോഗ്യ മേഖലയ്ക്ക് കൈമാറിയത് 1550 ടണ്‍ ഓക്‌സിജന്‍
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് 2020 ഒക്ടോബര്‍ മുതല്‍ ആരോഗ്യ മേഖലയ്ക്ക് കൈമാറിയത് 1550 ടണ്‍ ഓക്‌സിജന്‍. ദ്രവീകൃത ഓക്സിജന്റെ ഉല്‍പാദനം പ്രതിദിനം 7 ടണ്‍ എന്നത് 9 ടണ്‍ ആയി ഉയര്‍ത്തിയതോടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് ശക്തമായ പിന്തുണയാണ് കെഎംഎംഎല്‍ നല്‍കിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടും.
കൊവിഡ് ചികിത്സയില്‍ ഓക്സിജന്റെ ആവശ്യകത കൂടിവന്ന സാഹചര്യത്തിലാണ് ഉല്‍പാദനം വര്‍ദ്ധിപ്പിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകളോടെ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജില്ലാ ഭരണകൂടത്തിന് കെഎംഎംഎല്‍ നേരത്തെ ഒരുക്കി നല്‍കിയിരുന്നു. 853 ബെഡുകളാണ് ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലുമായി സജ്ജീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

രോഗികള്‍ കുറഞ്ഞ സാഹചര്യത്തിലും ഇത് ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നുണ്ട്. കമ്പനിയിലെ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്ലൈന്‍ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ ലഭ്യമാക്കുന്നത്. 700 മീറ്റര്‍ ദൂരമാണ് ഓക്സിജന്‍ പ്ലാന്റും സ്‌കൂളും തമ്മിലുള്ളത്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തില്‍ ഓക്‌സിജന്‍ നേരിട്ട് നല്‍കി കൊവിഡ് രോഗികള്‍ക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.
50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 70 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 നാണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 63 ടണ്‍ വാതക ഓക്‌സിജന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്ക്കായി ദ്രവീകൃത ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications