കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക് മെയിലിംഗ് കേസ്; രുക്‌സാനയ്‌ക്കെതിരെ ഡിസിപിക്ക് ഊമക്കത്ത്

  • By Gokul
Google Oneindia Malayalam News

കൊച്ചി: കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതിയായ രുക്‌സാനയ്‌ക്കെതിരെ കൊച്ചി ഡി.സി.പി ആര്‍.നിശാന്തിനിക്ക് ഊമക്കത്ത് ലഭിച്ചു. രുക്‌സാനയുടെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത്. രുക്‌സാന സമ്പാദിച്ച പണം ആരുടെയൊക്കെ കൈയ്യിലാണെന്നും ആരെയൊക്കെ സാമ്പത്തികമായി കബളിപ്പിച്ചെന്നുമുള്ള കാര്യങ്ങള്‍ കത്തിലുള്ളതായാണ് വിവരം.

കത്ത് ലഭിച്ചതായി ഡിസിപി സ്ഥിതീകരിച്ചു. ഒരാഴ്ച മുന്‍പ് ലഭിച്ച കത്തിലെ ഉള്ളടക്കത്തെ സംബന്ധിച്ച് പോലീസ് അന്വേഷിക്കുകയും ചെയ്തു. രുക്‌സാനയുടെ ചില ബന്ധുക്കളെയും രാഷ്ട്രീയപ്രവര്‍ത്തകരടക്കമുള്ളവരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. രുക്‌സാനയുടെ ബന്ധു എന്ന പേരിലായിരുന്നു കത്ത്.

ruksana

സാമ്പത്തികമായി ഉന്നത നിലയിലുള്ളവരെയും പ്രശസ്തരെയും ലൈംഗിക ബന്ധത്തിനായി വലയില്‍ വീഴ്ത്തുകയും, അവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തതായാണ് രുക്‌സാനയും ബിന്ധ്യയും അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ്. ഇവരുടെ ഭീഷണിയില്‍ മാനഹാനി ഭയന്ന് തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും രുക്‌സാനയ്ക്കും ബിന്ധ്യയ്ക്കും എതിരെ കേസ് നിലവിലുണ്ട്.

കേസിലെ പ്രധാന പ്രതി ജയചന്ദ്രന്‍ ഒളിച്ചു താമസിച്ചത് എംഎല്‍എ ഹോസ്റ്റിലില്‍ ആയിരുന്നു എന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദുമായുള്ള അടുപ്പമാണ് ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയാന്‍ സാഹചര്യമൊരുക്കിയത് എന്നാണ് ആക്ഷേപം. കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്.

English summary
Kochi blackmailing case; police enquiry over Poison pen letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X