കൊട്ടി ഘോഷിച്ച കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ ചിലവ് ലക്ഷങ്ങൾ!! കേട്ടാൽ ഞെട്ടും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊട്ടി ഘോഷിച്ച കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി കെഎംആർഎൽ ചിലവാക്കിയത് ലക്ഷങ്ങൾ. വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. എഴുപത്തി നാലര ലക്ഷം രൂപയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് മൊത്തം ചിലവായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്ത പരിപാടിയുടെ നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനായിരുന്നു.

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനു മാത്രം അറുപത്തി നാലേ മുക്കാൽ ലക്ഷത്തിലധികം രൂപയാണ് നൽകിയിരിക്കുന്നതെന്നും വിവരാവകാശ രേഖ പ്രകാരം വ്യക്തമാക്കുന്നു. കൊച്ചി സ്വദേശി ധൻരാജ് എന്നയാളാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഇവന്റ് മാനേജ്മെന്റ് ചെലവിന്റെ ഇനംതിരിച്ച കണക്ക് നൽകാനാവില്ലെന്നും കെഎംആർഎൽ പറയുന്നു.

kochi metro

ഇവന്റ് മാനേജ്മെന്റിനൊപ്പം ക്ഷണക്കത്ത് അടിക്കൽ, ഡിസൈൻ ചാർജ്, മൊമെന്റോ, വാഹന വാടക, മറ്റ് ചിലവ് എന്നിവയെല്ലാം കൂടി എഴുപത്തി നാലര ലക്ഷത്തിലധികം രൂപയാണ് ചിലവായിരിക്കുന്നത്.

Kochi Metro's Collection

കലൂർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു കൊച്ചി മെട്രോ ഉദ്ഘാടന പരിപാടികൾ നടന്നത്. 3500 പ്രത്യേക ക്ഷണിതാക്കളാണ് ഉണ്ടായിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു വേദി ഒരുക്കിയത്. 3500 പ്രത്യേക ക്ഷമിണാതാക്കളാണ് പരിപാടിക്ക് എത്തിയിരുന്നത്.

English summary
kochi metro inauguration expence.
Please Wait while comments are loading...