കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മുമ്പ് തന്നെ ലാഭം!! കണക്ക് പുറത്തുവിട്ട് ശ്രീധരന്‍!! കോടികള്‍...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ വന്‍ ലാഭമെന്നു ഡിഎംആര്‍സി മുഖ്യ ഇ ശ്രീധരന്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.

ചെലവായത്

ചെലവായത്

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിനു ചെലവായത് 3750 കോടി രൂപയാണ്. നേരത്തേ നിശ്ചയിച്ചതിനേക്കാളും 300 കോടിയോളം കുറവാണിതെന്ന് ശ്രീധരന്‍ പറഞ്ഞു.

ലാഭത്തിനു കാരണം

ലാഭത്തിനു കാരണം

നിര്‍മാണ ജോലി ടെന്‍ഡര്‍ ചെയ്യുന്നതിലെ പ്രത്യേകത മൂലമാണ് ഇത്രയും വലിയ ലാഭമുണ്ടായത്. ഡിഎംആര്‍സിയുടെ ജോലികള്‍ മല്‍സരബുദ്ധിയോട കരാറുകാര്‍ ഏറ്റെടുക്കും. ചെയ്യുന്ന ജോലിക്കു വേഗത്തില്‍ പണം കിട്ടുമെന്നു അവര്‍ക്കു ഉറപ്പുള്ളതിനാല്‍ ആണിതെന്നും മെട്രോമാന്‍ ചൂണ്ടിക്കാട്ടി.

 രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

ആദ്യഘട്ടത്തെപ്പോലെ രണ്ടാം ഘട്ടവും ലാഭത്തിലാവുമെന്നു പ്രതീക്ഷിക്കാനാവില്ല. സ്ഥലം ഏറ്റെടുക്കലെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിരാശ

നിരാശ

ആദ്യ ഘട്ടത്തിലെ 25 കിലോ മീറ്റര്‍ പാതയും ഈ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവാത്തതില്‍ കടുത്ത നിരാശയുണ്ട്. വൈറ്റില മുതലുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാവാത്തതാണ് തടസ്സമായത്. മെട്രോ നിര്‍മാണത്തിനു നാട്ടുകാര്‍ നല്‍കിയ സഹകരണം മികച്ചതായിരുന്നുവെന്നും ശ്രീധരന്‍ വിശദമാക്കി.

പ്രയോജനം ലഭിക്കണമെങ്കില്‍...

പ്രയോജനം ലഭിക്കണമെങ്കില്‍...

കൊച്ചി മെട്രോയുടെ ഉദ്ധേശിച്ച പ്രയോജനം ലഭിക്കണമെങ്കില്‍ കിഴക്കോട്ടും പശ്ചിമ കൊച്ചിയിലേക്കും നീളേണ്ടതുണ്ട്. പശ്ചിമ കൊച്ചിക്ക് ഭൂഗര്‍ഭപാതയാണ് നല്ലത്. സ്റ്റേഷനുകള്‍ക്കു മാത്രം സ്ഥലമേറ്റെടുത്താല്‍ മതി. ഭൂമി വിട്ടുനല്‍കുന്നവരെ ബഹനില മന്ദിരങ്ങള്‍ നിര്‍മിച്ചു പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kochi metro makes profit says e sreedharan
Please Wait while comments are loading...