Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ മൂന്നാം ഘട്ടം; അങ്കമാലി റൂട്ടിനെതിരെ വിമർശനം ശക്തം, ദേശീയപാത 544നോട് അടുക്കണമെന്ന് ആവശ്യം

അങ്കമാലി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിലെ നിർദ്ദിഷ്‌ട പാതയ്ക്ക് നേരെ വിമർശനം ശക്തമാവുന്നു. വിദഗ്‌ധർ, പ്രാദേശിക വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വിമർശനം നേരിടുകയാണ്. ആലുവ-അങ്കമാലി റൂട്ടിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് കെഎംആർഎൽ ഈ മാസം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് നിർദ്ദിഷ്‌ട അലൈൻമെന്റിനെതിരെ പ്രതിഷേധം ശക്തമായത്.

നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം
നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം

അങ്കമാലി റെയിൽവേ സ്‌റ്റേഷൻ ഗതാഗത പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിട്ടും മെട്രോ പാതയിൽ സ്‌റ്റേഷനെ ഉൾപ്പെടുത്താത്തതാണ് പ്രധാന വിമർശനം. റെയിൽവേ സ്‌റ്റേഷനെയും മറ്റ് പ്രധാന ഗതാഗത സംവിധാനങ്ങളെയും ബന്ധിപ്പിക്കാതെ പാത ആസൂത്രണം ചെയ്‌തതിൽ ഗതാഗത വിദഗ്‌ധരും വ്യാപാരികളും യാത്രക്കാരും ആശങ്ക ഉയർത്തിയിട്ടുണ്ട്.

kochi metro

മെട്രോ പാത ആലുവയിൽ നിന്ന് ആരംഭിച്ച് വിമാനത്താവളത്തിന് ശേഷമുള്ള നായത്തോട് വഴി അങ്കമാലിയിലെ കരയാംപറമ്പുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, പ്രാദേശിക വ്യാപാരികൾ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്‌മ വിമാനത്താവളത്തിൽ സർവീസ് നൽകിയ ശേഷം മെട്രോ പാത ദേശീയപാത 544ന് കൂടുതൽ സമീപത്തുകൂടി കടന്നുപോകണമെന്നാണ് ആവശ്യപ്പെടുന്നത്.

മെട്രോ പാത ദേശീയപാത 544ന് സമാന്തരമായി തിരിച്ചുവിടുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളിയാകുമെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം. ഈ പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതിനാൽ പാതയുടെ അലൈൻമെന്റ് മാറ്റുന്നത് പ്രായോഗികമാകില്ലെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.

എന്നാൽ നിർദ്ദിഷ്‌ട അലൈൻമെന്റിനെതിരെ പ്രാദേശിക തലത്തിൽ നിരവധി ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. പ്രത്യേകിച്ച് അങ്കമാലി റെയിൽവേ സ്‌റ്റേഷനെയും മുനിസിപ്പൽ ബസ് ടെർമിനലിനെയും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കാത്തതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ബസ് ടെർമിനലിൽ 130ലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതായും ഇത് റെയിൽവേ സ്‌റ്റേഷന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നതുമാണ്.

38 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന നിലവിലെ ബസ് സർവീസുകൾ ഗ്രാമപ്രദേശങ്ങളെയും സമീപ പട്ടണങ്ങളെയും റെയിൽവേ യാത്രക്കാരുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സംവിധാനമാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. റെയിൽവേ സ്‌റ്റേഷനും ബസ് ടെർമിനലും മെട്രോ ശൃംഖലയ്ക്ക് പുറത്താകുന്നത് വടക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാണെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.

റെയിൽവേ, ബസ്, മെട്രോ തുടങ്ങിയ വിവിധ ഗതാഗത സംവിധാനങ്ങളെ ഒരൊറ്റ ഗതാഗത കേന്ദ്രമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും നഗരത്തിലെ ഗതാഗത സമ്മർദം കുറയ്ക്കാനും സാധിക്കുമെന്ന് അവർ അവകാശപ്പെടുന്നു. അടുത്തിടെ മെട്രോ ആക്ഷൻ കൗൺസിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനത്തിലധികം പേരും മെട്രോ പാത ദേശീയപാത 544ന് സമീപത്തേക്ക് മാറ്റുന്നതിനെ പിന്തുണച്ചിട്ടുണ്ട്.

ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ
ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ

ഇത്തരത്തിൽ അലൈൻമെന്റ് മാറ്റിയാൽ അങ്കമാലി റെയിൽവേ സ്‌റ്റേഷൻ, ബസ് ടെർമിനൽ, ടെൽക് ഉൾപ്പെടെയുള്ള പ്രധാന വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മെട്രോ കണക്റ്റിവിറ്റി ലഭിക്കും. റെയിൽവേ സ്‌റ്റേഷൻ, ബസ് ടെർമിനൽ, വ്യവസായ മേഖലകൾ എന്നിവയെ ബന്ധിപ്പിക്കുന്ന തരത്തിൽ അലൈൻമെന്റ് പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഭൂമി ഏറ്റെടുക്കൽ ചെലവും പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും പരിഗണിച്ചാണ് ഇപ്പോഴത്തെ അലൈൻമെന്റ് എന്ന് കെഎംആർഎലും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+