കൊച്ചി അത്യാവേശത്തില്‍; മെട്രോ യാത്ര ഇന്നുമുതല്‍ തുടങ്ങുന്നു; വലിയ ബാഗെടുത്താല്‍ യാത്രമുടങ്ങും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പതിറ്റാണ്ടുകളായി കേരളം സ്വപ്‌നം കാണുന്ന പുതിയൊരു ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിന്റെ അത്യാവേശത്തിലാണ് കൊച്ചി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ സാധാരണക്കാര്‍ക്ക് യാത്ര തുടങ്ങാം. രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് സര്‍വീസ്.

കേരളത്തിന് പരിചിതമല്ലാത്ത ഗതാഗത സംവിധാനമായതിനാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ മെട്രോയിലെ യാത്രാ ലഹരിക്കായി കൊച്ചിയിലെത്തുമെന്നുറപ്പാണ്. ആദ്യ ദിവസങ്ങളില്‍ വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മൂന്നു കോച്ചുകളുള്ള ഒരു ട്രെയിനില്‍ പരമാവധി 900 യാത്രക്കാര്‍ക്ക് ഒരേസമയം യാത്രചെയ്യാം.

kochi-metro-2

ഏറ്റവും മനോഹരമായി രൂപകല്‍പന ചെയ്ത മെട്രോയുടെ അകവും പുറവും സ്റ്റേഷനുകളുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നതാണ് യാത്രക്കാര്‍ക്ക് നല്‍കുന്ന പ്രധാന നിര്‍ദ്ദേശം. യാത്രയില്‍ സൂക്ഷിക്കേണ്ട മറ്റു നിര്‍ദ്ദേശങ്ങള്‍ അതത് മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും നല്‍കും. മെട്രോയില്‍ വലിയ ബാഗമായി യാത്ര ചെയ്യാമെന്ന് കരുതുന്നവര്‍ യാത്ര മാറ്റേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. 60-45-25 സെന്റിമീറ്ററാണു മെട്രോയില്‍ കയറ്റാവുന്ന ബാഗിന്റെ വലുപ്പം.

വലുപ്പം കൂടിയ ബാഗ് മെട്രോ സ്റ്റേഷനിലെ സ്‌കാനറിലൂടെ കടന്നുപോകാത്തതിനാല്‍ ഇത്തരം ബാഗുമായി വരുന്നവര്‍ നിരാശരാകേണ്ടിവരും. കൂടാതെ, മെട്രോയില്‍ ഭക്ഷണപാനീയനങ്ങള്‍ അനുവദനീയമല്ല. മെട്രോ സ്റ്റേഷനില്‍ ഇതു രണ്ടും ലഭിക്കും. അവിടെ വച്ചു തന്നെ കഴിക്കാം. യാത്രയ്‌ക്കൊപ്പം ഇതു രണ്ടും ബാഗില്‍ കൊണ്ടുപോകാം. എന്നാല്‍ മദ്യം വാങ്ങി ബാഗിലിട്ടു കൊണ്ടുപോകാന്‍ അനുവാദമില്ല.


English summary
Kochi Metro service to begin on Monday
Please Wait while comments are loading...