കൊച്ചി മെട്രോയുടെ ആദ്യ യാത്ര ആഘോഷമാക്കി യാത്രക്കാർ! മെട്രോയിൽ കയറാൻ രാവിലെ മുതൽ വൻ ജനത്തിരക്ക്

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: മെട്രോയുടെ ആദ്യ യാത്ര ആഘോഷമാക്കി കൊച്ചി നിവാസികൾ. ആദ്യ സർവ്വീസിൽ പങ്കാളികളാകാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജൂൺ 19 തിങ്കളാഴ്ച രാവിലെ ആറ് മണി മുതലാണ് കൊച്ചി മെട്രോ ട്രാക്കിലായത്. ആലുവയിൽ നിന്നും പാലാരിവട്ടത്തു നിന്നും ഒരേസമയം മെട്രോ സർവ്വീസ് ആരംഭിച്ചു.

പുതുവൈപ്പിനിലെ പോലീസ് അതിക്രമം;എറണാകുളം ജില്ലയിൽ ഹർത്താൽ ഭാഗികം,വൈപ്പിനിൽ വാഹനങ്ങൾ തടയുന്നു

രാവിലെ 5 മണി മുതലേ പാലാരിവട്ടത്തെയും ആലുവയിലെയും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാർ എത്തിതുടങ്ങിയിരുന്നു. 5.30ന് സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു. എല്ലാവരും കൊച്ചി മെട്രോയിൽ ആദ്യമായി യാത്ര ചെയ്യാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു.

kochimetro

രാവിലെ 5.45 മുതലാണ് ടിക്കറ്റ് വിതരണം ആരംഭിച്ചത്. കൃത്യം ആറ് മണിക്ക് ആലുവയിൽ നിന്നും പാലാരിവട്ടത്തു നിന്നും മെട്രോ സർവ്വീസ് ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ ഒൻപത് മിനിറ്റിന്റെ ഇടവേളകളിലാണ് മെട്രോ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.

എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ സർവ്വീസുണ്ടാകും. രാത്രിയിൽ ആലുവയിലാണ് സർവ്വീസ് അവസാനിക്കുന്നത്. ദിവസവും 219 ട്രിപ്പുകളാണ് കൊച്ചി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യൂആർ കോഡ് ടിക്കറ്റുകളാണ് കൊച്ചി മെട്രോയിൽ നൽകുന്നത്.

English summary
kochi metro service starts on monday.
Please Wait while comments are loading...